കേരളമടക്കമുള്ള സംസ്ഥാങ്ങൾക്ക് വായ്പയെടുക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസർക്കാർ. വായ്പയെടുക്കുന്നതിന് കേന്ദ്രം ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തില്‍ വിട്ടു വീഴ്ചയുണ്ടായില്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നതടക്കം ഗുരുതര പ്രതിസന്ധി നേരിടേണ്ട സാഹചര്യത്തിലാണ് കേരളം. വായ്പയെടുക്കുന്നത് തടഞ്ഞ കേന്ദ്ര നപടി കേരളം ഉള്‍പ്പെടെ 23 സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍, കിഫ്ബി പോലുള്ള സ്ഥാപനങ്ങള്‍ എന്നിവയെടുക്കുന്ന വായ്പ സര്‍ക്കാര്‍ കടമെടുക്കുന്നതായി കണക്കാക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
കേന്ദ്രത്തിന്റെ നിലപാട് പ്രാവര്‍ത്തികമാക്കിയാല്‍ ഈ വര്‍ഷം കടമെടുക്കാവുന്ന 32,435 കോടി രൂപയില്‍ പകുതിയെങ്കിലും നഷ്ടപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ 2 സാമ്പത്തിക വര്‍ഷങ്ങളില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി കടമെടുത്ത തുകയും കൂടി ഈ വര്‍ഷത്തെ കടമെടുപ്പില്‍ കുറയ്ക്കുമെന്നും കേന്ദ്രം പറയുന്നു.
Discussion about this post