ഡൽഹി: സ്വര്‍ണക്കടത്ത് കേസ് കേരളത്തിനു പുറത്തേക്ക് മാറ്റണമെന്ന ഇഡിയുടെ ഹര്‍ജിക്കെതിരെ തടസ ഹർജിയുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കർ. സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു.
ഉത്തരവ് പുറപ്പെടുവിക്കും മുൻപ് തനിക്ക് പറയാനുള്ളത് കൂടി കേൾക്കണമെന്നാണ് ശിവശങ്കർ ഹര്‍ജിയില്‍ പറയുന്നത്. സ്വര്‍ണക്കടത്ത് കേസ് കേരളത്തിനു പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജൂലൈ ആറിനാണ് ഇഡി ഹർജി ഫയല്‍ ചെയ്തത്. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വർണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഇഡി സുപ്രീംകോടതിയിൽ ട്രാൻസ്ഫർ ഹർജി നൽകിയത്.
Discussion about this post