ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം എന്തുതന്നെയായാലും പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുമെന്ന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി പഞ്ഞു. ഡല്‍ഹിയില്‍ എഎപി വിജയം നേടുമെന്നും അരവിന്ദ് കേജ്രിവാള് മുഖ്യമന്ത്രിയാകുമെന്നുമുള്ള തെരഞ്ഞെടുപ്പിന് ശേഷം വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ വിലയിരുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു കിരണ്‍ബേദി.
ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയാണ് താന്‍.ബിജെപി ജയിക്കുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്. എന്തെങ്കിലും പറയാന്‍ പത്താം തിയതി വരെ കാത്തിരിക്കണം. മൂന്നുമണി വരെയുള്ള വോട്ടിംഗിന്റെ അടിസ്ഥാനത്തിലാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതെന്നും അതിനു ശേഷവും നിരവധി പേര് വോട്ട് ചെയ്തിട്ടുണ്ടെന്നും പറഞ്ഞ ബേദി പത്താം തിയതിയിലെ തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും താന്‍ ഏറ്റെടുക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഭൂരിപക്ഷം നേടുമെന്നായിരുന്നു പുറത്ത് വന്ന എല്ലാ എക്സിറ്റ് പോള്‍ പ്രവചനങ്ങളും. തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. തലസ്ഥാനത്തെ വോട്ടര്‍മാരില്‍ 67 ശതമാനം പേര് വോട്ടു രേഖപ്പെടുത്തി. 2013ല്‍ ഇത് 65 ശതമാനമായിരുന്നു.
Discussion about this post