കാസർകോട്: കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ എസ്.ഐയുടെ ചെവി കടിച്ച് മുറിച്ചു. കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെ എസ്.ഐ എം.വി.വിഷ്ണുപ്രസാദിന്റെ ചെവിയാണ് മധൂർ സ്വദേശി സ്റ്റനി റോഡ്രിഗസ് കടിച്ച് മുറിച്ചത്.
മദ്യലഹരിയിൽ സ്റ്റനി ഓടിച്ചിരുന്ന ബൈക്ക് ഉളിയത്തടുക്കയിൽ വച്ച് വാനുമായി കൂട്ടിമുട്ടിയിരുന്നു. അപകടത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് ബഹളമുണ്ടാക്കിയ ഇയാളെ നാട്ടുകാർ തടഞ്ഞു വയ്ക്കുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ഉടൻ തന്നെ എസ്.ഐയും സംഘവും എത്തി സ്റ്റനിയെ കസ്റ്റഡിയിലെടുത്തു.
തുടർനടപടികളുടെ ഭാഗമായി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സ്റ്റനി അക്രമാസക്തനായി എസ്.ഐയുടെ ചെവി കടിച്ച് മുറിച്ചത്. പരിക്കേറ്റ വിഷ്ണുപ്രസാദിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെവിയിൽ തുന്നലിട്ടശേഷം ഇദ്ദേഹത്തെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Discussion about this post