തൃശൂർ : കൂട്ടുകാർക്കൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ദേശമംഗലം കളവർകോട് സ്വദേശി അമ്മാത്ത് നിധിൻ (അപ്പു -26) ആണ് മരിച്ചത്. കണ്ടശ്ശാങ്കടവ് കനോലി കനാലിൽ കുളിക്കുന്നതിനിടെയാണ് അപകടം നടന്നത്. നാളെ നിധിന്റെ വിവാഹം നടക്കാനിരിക്കെയാണ് മരണം.
കരിക്കൊടിയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ സുഹൃത്തുക്കൾ കനോലി കനാലിൽ ബോട്ടിങ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് കുളിക്കാൻ പോയത്. ആഴം കുറഞ്ഞ ഭാഗത്താണ് ഇവർ കുളിക്കാൻ ഇറങ്ങിയതെങ്കിലും നിധിൻ വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു.
ഉടൻ തന്നെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫിക്സ് വന്നതാണ് വെള്ളത്തിൽ വീണു പോകാൻ കരണമെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
Discussion about this post