തിരുവനന്തപുരം: തങ്ങളും പ്രതിപക്ഷമായിരുന്നുവെന്നും, സഭയിൽ പ്രതിഷേധിക്കുമ്പോൾ മര്യാദ പാലിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. നിയമസഭയിൽ സത്യാഗ്രഹം പ്രഖ്യാപിച്ച പ്രതിപക്ഷത്തെ വിമർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതെന്ത് ന്യായമാണെന്നും ശിവൻകുട്ടി ചോദിച്ചു.
തങ്ങളും പ്രതിപക്ഷത്തിരുന്നിട്ടുണ്ട്. ശക്തമായി പ്രതിഷേധിച്ചിട്ടുമുണ്ട്. എന്നാൽ പ്രതിപക്ഷം ഇപ്പോൾ നടത്തുന്ന ഇത്തരം സമരം മുൻപ് നടത്തിയിട്ടില്ല. സമാന്തര സഭ കൂടിയിട്ടില്ല. സഭയ്ക്ക് അകത്ത് സത്യാഗ്രഹ സമരം നടത്തിയിട്ടില്ല. ഒരിക്കൽ പാവപ്പെട്ട വാച്ച് ആൻഡ് വാർഡ് വനിതാ അംഗങ്ങളുടെ കയ്യും കാലും തല്ലി ഒടിച്ചതിന്റെ പേരിൽ കേസ് എടുത്തതിന് പ്രതിഷേധിക്കുകയാണ്. ഇതെന്ന് മര്യാദയാണെന്നും ശിവൻകുട്ടി ചോദിച്ചു.
പ്രതിപക്ഷത്തിന്റേത് തറപ്പരിപാടിയാണെന്ന് ആയിരുന്നു പ്രതിപക്ഷ സമരത്തോട് വി.കെ പ്രശാന്ത് എംഎൽഎ പ്രതികരിച്ചത്. കോൺഗ്രസിലെയും ലീഗിലെയും പ്രശ്‌നങ്ങൾ പുറത്താവാതിരിക്കാൻ പ്രതിപക്ഷം സഭയെ കരുവാക്കുകയാണെന്ന് മുഹമ്മദ് മുഹ്‌സിൻ എംഎൽഎയും കുറ്റപ്പെടുത്തി.
Discussion about this post