ബംഗളൂരു: പരസ്യമായി അനുയായിയുടെ മുഖത്തടിച്ച് മുൻ കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ബംഗളൂരുവിലെ വസതിയിൽ തന്നെ കാണാനെത്തിയ അനുയായികളോട് സംസാരിക്കവെയാണ് സിദ്ധരാമയ്യ പ്രകോപിതനായി അനുയായിയെ തല്ലിയത്.
തുടർച്ചയായി ചോദ്യങ്ങൾ ചോദിച്ചതാണ് പ്രതിപക്ഷ നേതാവ് കൂടിയായ സിദ്ധരാമയ്യയെ പ്രകോപിപ്പിച്ചത്. പരസ്യമായി സിദ്ധരാമയ്യ അനുയായിയെ തല്ലുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വരുന്നുണ്ട്. ഇത് ആദ്യമായല്ല സിദ്ധരാമയ്യ പരസ്യമായി ഇങ്ങനെ അനുയായിയെ തല്ലുന്നത്.
അതേസയം കർണാടക നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും കെപിസിസി അദ്ധ്യക്ഷൻ ഡി.കെ.ശിവകുമാറും ഉൾക്കൊള്ളുന്ന 124 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്ത് വന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ കർണാടകയിൽ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടയിലാണ് കോൺഗ്രസിന്റെ ആദ്യ പട്ടിക പുറത്തുവന്നത്. സിദ്ധരാമയ്യ വരുണയിൽ നിന്നാണ് ഇത്തവണ ജനവിധി തേടുക. കോൺഗ്രസ് ഡി.കെ.ശിവകുമാർ കനകപുരയിൽ തന്നെ വീണ്ടും മത്സരിക്കും.
Discussion about this post