കാഠ്മണ്ഡൂ: നേപ്പാളിലെ കാഠ്മണ്ഡു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഫ്ലൈ ദുബായ് വിമാനത്തിന് തീ പിടിച്ചു. ദുബായിലേക്ക് പോയ വിമാനത്തിനാണ് തീ പിടിച്ചത്. റൺവേയിൽ നിന്നും പറന്നുയർന്നയുടൻ വിമാനത്തിന് തീ പിടിക്കുകയായിരുന്നു.
#Nepal #UAE : Video reportedly of Flydubai plane that caught fire upon⁰taking off from Kathmandu airport in Nepal & is trying to⁰make landing at airport pic.twitter.com/1eXsPHu8zP
— sebastian usher (@sebusher) April 24, 2023
ആകാശത്തിൽ പറന്നുയരുന്ന വിമാനത്തിന് തീ പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അഗ്നിബാധ ഉണ്ടായ ഉടൻ വിമാനം കാഠ്മണ്ഡു വിമാനത്താവളത്തിൽ തന്നെ അടിയന്തിരമായി ലാൻഡ് ചെയ്തു. അഗ്നിശമന സേന വിമാനത്താവളത്തിലേക്ക് കുതിച്ചു.
എന്നാൽ, നിമിഷങ്ങൾക്കകം വിമാനത്തിലെ തീ കെടുത്തിയതായും സാങ്കേതിക പരിശോധനകൾക്ക് ശേഷം വിമാനം ദുബായിലേക്ക് യാത്ര പുനരാരംഭിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് പ്രാഥമിക വിവരം.
Discussion about this post