കൊച്ചി: ഗാന്ധിയൻ വി പി അപ്പുക്കുട്ട പൊതുവാളിനെ കേരളത്തിൽ നിന്നുള്ള 99 വയസുള്ള യുവാവ് എന്ന് യുവം വേദിയിൽ വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കളരിപ്പയറ്റ് ഗുരു എസ് ആർ ഡി പ്രസാദ് മുതല്‍ ചെറുവയല്‍ രാമന്‍ വരെയുള്ള ഓരോ പ്രതിഭയിൽ നിന്നും ധാരാളം പഠിക്കാനുണ്ട്. നമ്പി നാരായണനിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്ന ധാരാളം ചെറുപ്പക്കാരുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
‘കേരളത്തിൽ നിന്നുള്ള 99 വയസുള്ള യുവാവിനെ ഞാൻ കണ്ടു. ഗാന്ധിയൻ വി പി അപ്പുക്കുട്ട പൊതുവാളായിരുന്നു അത്. ബിജെപി സര്‍ക്കാര്‍ പദ്മ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു. അത് അഭിമാനകരമായ കാര്യമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള യുവശക്തിയാണ് ഇന്ത്യയുടെ കൈമുതലെന്ന് യുവം വേദിയിൽ പ്രധാനമന്ത്രി പറഞ്ഞു. ശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും ജനിച്ച മണ്ണാണ് കേരളം. ഈ മഹാത്മാക്കൾ യുവാക്കൾക്ക് പ്രചോദനമായവരാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post