മലപ്പുറം :ബ്രോസ്റ്റഡ് ചിക്കൻ കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. മലപ്പുറം എആർ നഗർ ഇരുമ്പുചോലയിലാണ് സംഭവം. ഗർഭിണിയും കുട്ടികളുമടക്കം പതിനഞ്ചോളം പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.
ഇരുമ്പുചോലയിലെ കടയിൽ നിന്ന് കഴിഞ്ഞ ഞായറാഴ്ച രാത്രി 11ന് ശേഷം ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ബ്രോസ്റ്റും മയോണൈസുമാണ് ഇവർ കഴിച്ചത്. ക്ഷീണം, വയറിളക്കം, ഛർദി എന്നിവയെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ രാത്രി 11 വരെ ഭക്ഷണം കൊടുത്തവർക്ക് പ്രയാസങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അതിന് ശേഷം എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും ഉടമ വ്യക്തമാക്കി.
ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ സാംപിളും പരിശോധനയ്ക്ക് അയച്ചതായി മെഡിക്കൽ ഓഫീസർ പറഞ്ഞു.
Discussion about this post