തൃശൂർ : ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി ക്ഷേത്തിലെത്തി തുലാഭാരം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈകുന്നേരം നാലരയോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷേത്രത്തിലെത്തിയത്. തുടർന്ന് ഗോപുര കവാടത്തിൽ നിന്ന് അദ്ദേഹം ഗുരവായൂരപ്പനെ കൈകൂപ്പി തൊഴുതു.
തുടർന്ന് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ പന്തലിലെത്തി തുലാഭാരം നടത്തി. 83 കിലോ കദളിപ്പഴം കൊണ്ടായിരുന്നു തുലാഭാരം. ഇതിനായി 4250 രൂപ ക്ഷേത്രത്തിൽ അടച്ചു. വെള്ള ഷർട്ടും മുണ്ടുമായിരുന്നു വേഷം. വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാകാത്ത ആത്മീയഅനുഭവം’ എന്നാണ് ഗുരുവായൂർ ക്ഷേത്ര ദർശനത്തെക്കുറിച്ച് ആരിഫ് മുഹമ്മദ് ഖാന്റെ പറഞ്ഞത്. ഉപനിഷദ് വാക്യവും ചൊല്ലിയായിരുന്നു പ്രതികരണം.
തുലാഭാരത്തിന് ശേഷം ദേവസ്വം ഭരണസമിതി അംഗങ്ങൾക്കൊപ്പം ഗവർണർ ഫോട്ടോ എടുത്തു. ദേവസ്വം ചെയർമാനോടും ഭരണ സമിതി അംഗങ്ങളോടും നന്ദി പറഞ്ഞായിരുന്നു ഗവർണറുടെ മടക്കം.
മാടമ്പ് കുഞ്ഞുകുട്ടന് സുഹൃദ് സമിതി സംഘടിപ്പിച്ച മാടമ്പ് അനുസ്മരണം ഉദ്ഘാടനം ചെയ്യാനാണ് ഗവര്‍ണര്‍ ഗുരുവായൂരിലെത്തിയത്. ശ്രീവൽസം ഗസ്റ്റ് ഹൗസിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ,ഭരണ സമിതി അംഗങ്ങളായ സി.മനോജ്, വി.ജി.രവീന്ദ്രൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ദേവസ്വത്തിന്റെ ഉപഹാരമായി മ്യൂറൽ ചിത്രം നൽകി.
Discussion about this post