ആലപ്പുഴ: കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഗുരുനിന്ദയാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഒരു ഉറുമ്പിനെ പോലും ഉപദ്രവിക്കരുതെന്നാണ് അദ്ദേഹം പറഞ്ഞിരുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശ്രീനാരായണ ഗുരു ജീവിച്ചിരുന്നെങ്കില്‍ വെള്ളാപ്പള്ളിയെ ചാട്ടവാറിനടിച്ചേനെയെന്നാണ് ഇന്നലെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നത്.
അതേ സമയം എന്‍.എസ്.എസുമായുള്ള ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കാന്‍ തയ്യാറാണെന്ന് വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. തനിക്ക് ഈഗോയില്ല. വേണ്ടി വന്നാല്‍ എന്‍.എസ്.എസുമായി ചര്‍ച്ച നടത്താന്‍ മുന്‍കൈയെടുക്കും. സമത്വമുന്നേറ്റ യാത്രയുടെ സമാപന സമ്മേളനത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post