മലപ്പുറം: കോലഴിയില്‍ ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊലപ്പെടുത്തി. 49 വയസ്സുള്ള ശ്രീകൃഷ്ണൻ ആണ് മരിച്ചത്. പ്രതി ഉണ്ണികൃഷ്ണനെ വിയ്യൂർ പോലീസ് കസ്റ്റഡിയിലെടുത്തു.കുടുംബതർക്കത്തെതുടർന്നാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ. വീട്ടിലെ കത്തി ഉപയോഗിച്ച് ഉണ്ണികൃഷ്ണന് ശ്രീകൃഷ്ണനെ കുത്തുകയായിരുന്നു.
വയറിന് ആഴത്തില്‍ കുത്തേറ്റ ശ്രീകൃഷ്ണനെ തൃശ്ശൂരിലെ സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചതിരിഞ്ഞ് രണ്ടരയോടെ മരണം സംഭവിക്കുകയായിരുന്നു.
വടക്കാഞ്ചേരി മണലിത്തറ സ്വദേശിയായ ശ്രീകൃഷ്ണനും കുടുംബവും കോലഴി മലപ്പുറത്ത് ക്ഷേത്രം റോഡില്‍ വാടകക്ക് താമസിച്ചുവരികയാണ്.ഭാര്യാ പിതാവ് ഉണ്ണികൃഷ്ണനും ശ്രീകൃഷ്ണനോടും കുടുംബത്തോടുമൊപ്പം താമസമുണ്ട്. ശ്രീകൃഷ്ണന്റെ ഏക മകൾ കോലഴിയിലെ വിദ്യാലത്തിലാണ് പഠിക്കുന്നത്. കുട്ടിയുടെ യാത്രാസൗകര്യം കണക്കിലെടുത്താണ് മാസങ്ങൾക്ക് മുൻപ് ശ്രീകൃഷ്ണനും കുടുംബവും കോലഴിയിലേക്ക് താമസം മാറിയത്.
Discussion about this post