യുവ സംരംഭകർക്ക് പ്രചോദനം നൽകുന്നതിനും ചെറുകിട വ്യവസായങ്ങളെ പരിപോഷിപ്പിക്കുന്നത്തിനുമായുള്ള പദ്ധതിയാണ് നാനോ യൂണിറ്റുകൾക്കുള്ള മാർജിൻ മണി ഗ്രാന്റ് പദ്ധതി. ഉത്പാദന മേഖലയിലും മൂല്യ വർദ്ധന-സേവന മേഖലയിലും പ്രവർത്തിക്കുന്ന നാനോ യൂണിറ്റുകൾക്ക് ധനസഹായം ലഭ്യമാക്കി കൂടുതൽ യുവാക്കളെ വ്യവസായരംഗത്തേക്ക് ആകർഷിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വാഴ, തെങ്ങ് അടക്കം നേരിട്ടുള്ള കൃഷിക്കോ ചരക്കു വാഹനങ്ങൾ, പുകയില, മദ്യം, മാംസം എന്നിവയുടെ സംസ്കരണത്തിനോ ടെസ്റ്റിങ് ലാബുകൾ, പരിശീലന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജിംനേഷ്യം, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയ ഏതാനും മേഖലകളിലും വായ്പ ലഭിക്കില്ല. മറ്റെല്ലാത്തരം സംരംഭങ്ങൾക്കും പ്രവൃത്തികൾക്കും വായ്പ ലഭിക്കും. പുതുതായി രജിസ്റ്റർ ചെയ്ത ചെറുകിട സ്ഥാപനങ്ങൾക്ക് യൂണിറ്റുകൾക്ക് മാത്രമേ ഈ സംരംഭം ബാധകമാകൂ. സാങ്കേതിക വിദഗ്ധർ, സ്ത്രീകൾ, ഭിന്നശേഷിയുള്ള വ്യക്തികൾ, വിമുക്തഭടൻമാർ, പട്ടികജാതി അല്ലെങ്കിൽപട്ടിക വർഗ വിഭാഗങ്ങളിൽപ്പെട്ട വ്യക്തികൾ എന്നിവർ നടത്തുന്ന ചെറിയ മേഖലകൾക്കും യൂണിറ്റുകൾക്കും മുൻഗണന നൽകുന്നു.
മാർജിൻ മണി ഗ്രാൻഡ് എന്നാണ് സബ്സിഡി അറിയപ്പെടുക. മാർജിൻ മണി മൂന്നു വർഷത്തേക്കു ബാങ്കിൽ സ്ഥിര നിക്ഷേപമായി സൂക്ഷിക്കണം. അതിനുശേഷം പ്രവർത്തനം വിലയിരുത്തി വായ്പ കണക്കിലേക്കു വരവു വയ്ക്കും. സബ്സിഡി തുകയ്ക്കും വായ്പത്തുകയ്ക്കും ഒരേ പലിശനിരക്ക് ആയിരിക്കും.നിർമാണമേഖലയിൽ അൻപതും സേവന മേഖലയിൽ ഇരുപതും ലക്ഷം രൂപ വരെ മുടക്കു മുതലുള്ള പദ്ധതികൾക്കാണു സബ്സിഡി ലഭിക്കുക. ഗ്രാമങ്ങളിൽ പ്രത്യേക വിഭാഗത്തിലെ സംരംഭകർക്കു 35 ഉം നഗരങ്ങളിൽ 25 ഉം ശതമാനമാണ് സബ്സിഡി. പൊതുവിഭാഗത്തിന് പഞ്ചായത്തിൽ ഇരുപത്തിയഞ്ചും മുനിസിപ്പൽ, കോർപറേഷൻ പ്രദേശത്ത് പതിനഞ്ചും ശതമാനമാണു കിട്ടുക. സ്ത്രീകൾ, എസ്സി / എസ്ടി, ഒബിസി മതന്യൂനപക്ഷങ്ങൾ, ഭിന്നശേഷിക്കാർ, വിമുക്തഭടൻ മാർ എന്നിവരെല്ലാം പ്രത്യേക വിഭാഗത്തിൽ വരും.
2 ലക്ഷം രൂപ വരെ നിക്ഷേപമുള്ളവയ്ക്ക് സംരംഭകത്വ പരിശീലനം നിർബന്ധമില്ല. 5 ലക്ഷം വരെയുള്ളവയ്ക്ക് അഞ്ചു ദിവസത്തെ സംരംഭകത്വ പരിശീലനത്തിൽ പങ്കെടുക്കണം. കൂടുതൽ നിക്ഷേപം ഉള്ളവയ്ക്ക് 10 ദിവസ പരിശീലനം നേടണം. എങ്കിലേ സർക്കാർ സബ്സിഡിക്ക് അർഹത ഉണ്ടാവുകയുള്ളൂ.8 വയസ്സു പൂർത്തിയായവർക്കു വായ്പ ലഭിക്കുമെന്നു മാത്രമല്ല ഉയർന്ന പ്രായപരിധിയുമില്ല. നിർമാണ സ്ഥാപനത്തിനു പത്തും ലക്ഷവും സേവന സ്ഥാപനങ്ങൾക്ക് അഞ്ചു ലക്ഷവും വായ്പ ലഭിക്കാൻ അപേക്ഷകൻ എട്ടാം ക്ലാസ് വരെ പഠിച്ചിരിക്കണം.
താലൂക്ക് വ്യവസായ ഓഫീസിലെ ഉപജില്ലാ വ്യവസായ ഓഫീസർ മുഖേന അപേക്ഷയും, അനുബന്ധ രേഖകളും സമർപ്പിച്ച് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജറുടെ അനുമതിയോടെ സംരംഭകർക്ക് പദ്ധതിയുടെ ഭാഗമാകാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഹെൽപ് ഡസ്ക് മുഖേനയും പദ്ധതിയുടെ ഗുണഭോക്താക്കൾ ആകാൻ സാധിക്കും.
Discussion about this post