ഭുവനേശ്വർ: ചന്ദ്രയാൻ 3ന് വിജയാശംസകൾ നേർന്ന് മണൽ ശിൽപ്പമൊരുക്കി ലോക പ്രശസ്ത ശിൽപ്പി സുദർശൻ പട്നായിക്. ചന്ദ്രയാൻ 3ന്റെ 22 അടി നീളമുള്ള മണൽ ശിൽപ്പമാണ് ഒഡിഷയിലെ പുരി ബീച്ചിൽ അദ്ദേഹം ഒരുക്കിയിരിക്കുന്നത്. 500 സ്റ്റീൽ ബൗളുകളും ഡിഷുകളും ഉപയോഗിച്ച് ‘വിജയീ ഭവ‘ എന്ന സന്ദേശവും ശിൽപ്പത്തിൽ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3ന്റെ കൗണ്ട് ഡൗൺ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ചന്ദ്രയാൻ ചന്ദ്രമണ്ഡലം ലക്ഷ്യമാക്കി പ്രയാണം ആരംഭിക്കുന്നത്. ചന്ദ്രോപരിതലത്തിൽ പേടകം ഇറക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമാകാൻ ഒരുങ്ങുകയാണ് ഈ ദൗത്യത്തിലൂടെ ഇന്ത്യ.
ചന്ദ്രയാൻ 3ന്റെ വിക്ഷേപണ റിഹേഴ്സൽ ഐ എസ് ആർ ഒ വിജയകരമായി പൂർത്തീകരിച്ചു കഴിഞ്ഞു. ചന്ദ്രയാൻ 3ന്റെ വിജയകരമായ വിക്ഷേപണത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യം.
Discussion about this post