ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും സഞ്ചരിച്ച വിമാനം അടിയന്തിരമായി താഴെയിറക്കി. ബംഗളൂരു-ഡൽഹി വിമാനം മോശം കാലാവസ്ഥയെ തുടർന്ന് ഭോപ്പാലിലാണ് അടിയന്തരമായി താഴെയിറക്കിയത്. ബംഗളൂരുവിൽ 26 പാർട്ടികൾ പങ്കെടുത്ത ദ്വിദിന പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു
ഇരുവരും.
രണ്ട് ദിവസത്തെ പ്രതിപക്ഷ സമ്മേളനമാണ് ബംഗളൂരുവിൽ നടന്നത്. സഖ്യത്തിന് ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ് (INDIA) എന്നാണ് പേരിട്ടിരിക്കുന്നത്. 26 രാഷ്ട്രീയ പാർട്ടികൾ ചേർന്ന സഖ്യത്തെ സോണിയ ഗാന്ധി നയിക്കുമെന്നാണ് വിവരം. അടുത്ത പ്രതിപക്ഷ യോഗം മുംബൈയിൽ ചേരാനും ഇന്നത്തെ യോഗത്തിൽ തീരുമാനമായി.
Discussion about this post