ചേർത്തല: കഥകളി അവതരിപ്പിക്കുന്നതിനിടെ കലാകാരൻ വേദിയിൽ കുഴഞ്ഞുവീണു മരിച്ചു. തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ എംഎ രണ്ടാം വർഷ കഥകളി വിദ്യാർത്ഥിയായ കാഞ്ഞിരമറ്റം ചെത്തിക്കോട് കൊല്ലംനിരപ്പേൽ രഘുനാഥ് മഹിപാൽ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി ചേർത്തല മരുത്തോർവട്ടം ശ്രീധന്വന്തരി ക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
കഥകളിയുടെ പുറപ്പാടിൽ പങ്കെടുത്ത ശേഷം ഗുരുദക്ഷിണ കഥയിലെ വസുദേവരുടെ വേഷം അരങ്ങിൽ അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രഘുനാഥ് മഹിപാലിനെ ഉടൻ തന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളം കാഞ്ഞിരമുറ്റം കൊല്ലാനിരപ്പേൽ മഹിപാലിന്റെയും രതിയുടെയും മകനാണ്.
Discussion about this post