ഇസ്ലാമാബാദ്: മതനിന്ദ നിയമപ്രകാരം ഷിയ പുരോഹിതനെ അറസ്റ്റ് ചെയ്തതിൽ പാക് അധിനിവേശ ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ വൻ പ്രതിഷേധംപൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ട്. ഈ മേഖലയിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിഷേധമാണിതെന്നാണ് വിവരം. ”ചലോ, ചലോ കാർഗിൽ ചലോ” എന്ന മുദ്രാവാക്യങ്ങൾ പ്രതിഷേധത്തിനിടെ ഉയർന്നു.
ഗിൽജിറ്റിലെ പ്രാദേശിക നേതാക്കൾ പാകിസ്താൻ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകുകയും ചിലർ ഇന്ത്യയിൽ ലയിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഒരു മത സമ്മേളനത്തിൽ നടത്തിയ പ്രസ്താവനയുടെ പേരിലാണ് ഷിയ പുരോഹിതൻ അഗ ബാകിർ അൽ ഹുസൈനി അറസ്റ്റിലായത്. ഇതിന് പിന്നാലെയാണ് ഗിൽജിത്-ബാൾട്ടിസ്ഥാൻനിവാസികളുടെ പ്രതിഷേധം ആരംഭിച്ചത്.
റോഡുകൾ അടച്ചുപൂട്ടിയത് തുറക്കണമെന്നും അല്ലെങ്കിൽ ആഭ്യന്തരയുദ്ധത്തിന് കാരണമാകുമെന്നുമാണ് ഷിയാകളുടെ മുന്നറിയിപ്പ്. സാമ്പത്തിക പ്രതിസന്ധിക്കിടെ മറ്റൊരു തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പാകിസ്താന്റെ മുഖത്തേറ്റ കനത്ത പ്രഹരമായാണ് ഈ പ്രതിഷേധത്തെ വിലയിരുത്തുന്നത്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇന്ത്യയിൽ ലയിക്കുമെന്ന ഭീഷണിയും ഉയരുന്നുണ്ട്.
Discussion about this post