നിങ്ങൾ ശാന്ത സ്വഭാവമുള്ളവരാണോ?….. നേതൃപാടവം നിങ്ങളുടെ മേന്മയാണോ?… ഇത്തരത്തിൽ നമ്മുടെ സ്വഭാവ സവിശേഷതകൾ സ്വയം മനസ്സിലാക്കാൻ സഹായിക്കുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ. സ്വന്തം വ്യക്തിത്വം തിരിച്ചറിയാൻ മാത്രമല്ല ഏകാഗ്രത വർദ്ധിപ്പിക്കാനും ഇത്തരം ഗെയിമുകൾ തുടർച്ചയായി കളിക്കുന്നതിലൂടെ സാധിക്കും. അത്തരത്തിൽ വ്യക്തിത്വം തിരിച്ചറിയാൻ നമ്മെ സഹായിക്കുന്ന ഒരു ഗെയിമാണ് ചുവടെ കൊടുത്തിട്ടുള്ളത്.
മരത്തിനു മുകളിൽ ഇരിക്കുന്ന കരിമ്പുലി, പരുന്ത്, ഇവ രണ്ടും ചേർന്ന് തീർക്കുന്ന സ്ത്രീയുടെ മുഖം എന്നിവയാണ് ചിത്രത്തിലുള്ളത്. ഇവയിൽ ആദ്യ കാഴ്ചയിൽ നിങ്ങൾ ഏത് കാണുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ സ്വഭാവ സവിശേഷതകൾ തിരിച്ചറിയാം.
നിങ്ങൾ ആദ്യം കാണുന്നത് കരിമ്പുലിയെയും പരുന്തിനെയും ആണെങ്കിൽ അസാമാന്യമായ നേതൃപാടവത്തിന് ഉടമകളാണ് നിങ്ങൾ എന്നാണ് അതിനർത്ഥം. നല്ല നേതാവായിരിക്കും. ആകർഷകമായ വ്യക്തിത്വത്തിനുടമയായിരിക്കും. മറ്റുള്ളവർക്ക് ആവശ്യമായ രീതിയിൽ ഉപദേശം നൽകും. സഹായം നൽകാനും എപ്പോഴും സന്നദ്ധരായിരിക്കും ഇക്കൂട്ടർ. ആളുകൾക്ക് അർഹിക്കുന്ന പരിഗണന നൽകുന്നവർ ആയിരിക്കും ഈ വിഭാഗത്തിൽപ്പെടുന്നവർ. മറ്റുള്ളവരെ വികാരങ്ങളെ മനസ്സിലാക്കാനും ഇവർക്ക് സാധിക്കും.
ഇനി സ്ത്രീയുടെ മുഖമാണ് കാണുന്നത് എങ്കിൽ മറ്റുള്ളവരോട് ദയയും അനുകമ്പയുമുള്ളവരാണ് നിങ്ങൾ എന്നാണ് അതിനർത്ഥം. ക്ഷമാശീലം നിങ്ങളുടെ മറ്റൊരു പ്രത്യേകതയാണ്. ജീവിതത്തിൽ ഉണ്ടാകുന്ന ഉയർച്ച താഴ്ചകളെ സമചിത്തതയോടെ നേരിടാൻ ഇവർക്ക് കഴിയും. അതേസമയം തർക്കങ്ങളിൽ ഏർപ്പെടുക പതിവായിരിക്കും. പ്രശ്നങ്ങളെ ലളിതമായ രീതിയിൽ സമീപിക്കുന്നതിനാൽ പരിഹരിക്കാനും ഇക്കൂട്ടർക്ക് എളുപ്പമാകും. സത്യസന്ധരായിരിക്കും നിങ്ങൾ.
Discussion about this post