തിരുവനന്തപുരം: ലോകത്ത് സംസാരിക്കാൻ ഏറ്റവും പ്രയാസമുള്ള ഭാഷയാണ് മലയാളം എന്നാണ് പൊതുവെ പറയാറുള്ളത്. നമ്മുളെ ‘ള’യും ‘ഴ’യും ‘ര’യുമെല്ലാം മലയാളം അറിയാത്ത ഒരാളെ സംബന്ധിച്ച് വ്യക്തമായി ഉച്ചരിക്കുക എന്നത് ഏറെ പ്രയാസമാണ്. മലയാളം ഏറെ പ്രയാസമേറിയ ഭാഷയായതുകൊണ്ടുതന്നെ മറ്റ് ഭാഷകൾ എളുപ്പത്തിൽ സംസാരിക്കാൻ മലയാളികൾക്ക് കഴിയുകയും ചെയ്യും.
അന്യഭാഷക്കാരും വിദേശികളും മലയാളം പറയുന്ന രസകരമായ നിരവധി വീഡിയോകൾ നാം കണ്ടുകാണും. പലതും വലിയ ചിരിയ ചിരി ഉണർത്തുന്നതാണ്. അത്തരത്തിൽ ചിരി ഉണർത്തുന്ന ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങളുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ലോകകപ്പിന്റെ സന്നാഹ മത്സരം നടക്കുന്ന തിരുവനന്തപുരം എന്ന സ്ഥലപ്പേരാണ് താരങ്ങൾ പറയാൻ ശ്രമിക്കുന്നത്. പത്തോളം താരങ്ങൾ തിരുവനന്തപുരം എന്ന് പറയാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ രണ്ട് പേർ മാത്രമാണ് ശരിയായി തിരുവന്തപുരം എന്ന് ഉച്ചരിക്കുന്നത്. ഉച്ചരിക്കാൻ ആകാതെ ചില താരങ്ങൾ ചിരിച്ച് പിന്മാറുന്നുമുണ്ട്. ട്രിവാൻഡ്രം ആണ് പറയാൻ എളുപ്പമെന്നാണ് താരങ്ങൾ പറയുന്നത്.
തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ശശി തരൂർ ആണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. ദക്ഷിണാഫ്രിക്കൻ താരങ്ങൾ മത്സരത്തിനായി തിരുവനന്തപുരത്ത് എത്തിയിരിക്കുന്നു. എന്നാൽ തങ്ങൾ എവിടെയാണ് വന്നിരിക്കുന്നത് എന്ന് അവർക്ക് പറയാൻ സാധിക്കുന്നുണ്ടോ എന്ന ചോദ്യത്തോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിമിഷ നേരങ്ങൾ കൊണ്ട് നിരവധി പേരായിരുന്നു വീഡിയോ കണ്ടത്.
The South African have arrived in Thiruvananthapuram ! But can they tell anyone where they are? pic.twitter.com/N9LnyVLVH9
— Shashi Tharoor (@ShashiTharoor) October 1, 2023
Discussion about this post