ന്യൂഡൽഹി : ഗാന്ധി കുടുംബത്തിലേക്ക് പുതിയ ഒരു അംഗം എത്തിയത് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. നൂറി എന്ന നായ്ക്കുട്ടിയെ ആണ് രാഹുൽ ഗാന്ധി അമ്മ സോണിയ ഗാന്ധിക്ക് സമ്മാനിച്ചത്. രാഹുൽ തന്നെയാണ് ഈ വീഡിയോ യൂട്യൂബിൽ പങ്കുവെച്ചത്.
എന്നാൽ നായ്ക്കുട്ടിയുടെ പേര് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ കോളിളക്കം സൃഷ്ടിക്കുകയാണ്. നായയ്ക്ക് എന്തുകൊണ്ട് നൂറി എന്ന് പേരിട്ടുവെന്ന് എഐഎംഐഎം നേതാവ് മുഹമ്മദ് ഫർഹാൻ ചോദിച്ചു. ഇത് മുസ്ലീം സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ് എന്നും ഫർഹാൻ ആരോപിച്ചു.
രാഹുൽ ഗാന്ധി തന്റെ നായയ്ക്ക് ‘നൂറി’ എന്ന് പേരിട്ടതിനെ അസദുദ്ദീൻ ഒവൈസിയുടെ പാർട്ടി ശക്തമായി എതിർക്കുന്നു. രാഹുൽ ഗാന്ധിയുടെ നടപടി അപലപനീയവും ലജ്ജാകരവുമാണ്. നായയ്ക്ക് നൂറി എന്ന് പേരിട്ടത് മുസ്ലീം പെൺകുട്ടികളെ അപമാനക്കുന്നതിന് തുല്യമാണ്. മുസ്ലീം സമുദായത്തോടുള്ള ഗാന്ധി കുടുംബത്തിന്റെ ബഹുമാനമില്ലായ്മയാണ് പ്രതിഫലിക്കുന്നത് എന്നും ഫർഹാൻ ആരോപിച്ചു.
Discussion about this post