ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാവിട്ട വാക്കുകൾക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദി. നിതീഷ് കുമാറിന് തീർച്ചയായും എന്തോ ഗുരുതരമായ പ്രശ്നമുണ്ട്. സ്ഥിരബുദ്ധിയില്ലാത്തവരെ പോലെയാണ് ഈയിടെയായി അദ്ദേഹത്തിന്റെ സംസാരമെന്ന് സുശീൽ മോദി പറഞ്ഞു.
നിതീഷ് കുമാറിന് തീർച്ചയായും എന്തോ ഗുരുതരമായ പ്രശ്നമുണ്ട്. കഴിഞ്ഞ നാൽപ്പത് വർഷമായി എനിക്ക് അദ്ദേഹത്തെ അറിയാവുന്നതാണ്. അദ്ദേഹം ഇത്തരത്തിൽ സ്ഥിരതയില്ലാതെ സംസാരിക്കുന്നത് ഇതിന് മുൻപ് കണ്ടിട്ടേയില്ല. ഇപ്പോൾ നടത്തുന്ന പ്രസ്താവനകളൊന്നും അദ്ദേഹത്തിന്റെ നിലയ്ക്ക് ചേർന്നതല്ല. സുശീൽ കുമാർ മോദി പറഞ്ഞു.
സ്ത്രീകളുടെ സാക്ഷരതാ നിരക്കിനെയും ജനസംഖ്യാ നിയന്ത്രണത്തെയും ബന്ധപ്പെടുത്തി അടുത്തയിടെ നിതീഷ് കുമാർ ബിഹാർ നിയമസഭയിൽ നടത്തിയ പ്രസ്താവന സംസ്ഥാനത്ത് മാത്രമല്ല, രാജ്യവ്യാപകമായി വിമർശനങ്ങൾക്ക് കാരണമായിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നൂ.
കക്ഷി രാഷ്ട്രീയ ഭേദമെന്യെ വനിതാ നേതാക്കൾ നിതീഷ് കുമാറിന്റെ പ്രസ്താവനയെ അപലപിച്ച് രംഗത്ത് വന്നിരുന്നു. നിതീഷിന്റെ പ്രസ്താവനയെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് വിമർശിച്ചിരുന്നു. തുടർന്ന് പ്രസ്താവന പിൻവലിച്ച് നിതീഷ് കുമാർ മാപ്പ് പറഞ്ഞിരുന്നു.
Discussion about this post