തിരുവനന്തപുരം: കുമ്മനം രാജശേഖരന് അധ്യക്ഷനായ ശേഷമുള്ള ബിജെപിയുടെ ആദ്യ കോര്‍കമ്മറ്റിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. നേതൃതലത്തിലെ പുനസംഘടനയാണ് യോഗത്തിന്റെ പ്രധാന അജണ്ട. കൗണ്‍സില്‍ യോഗം നാളെ ചേരും.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കവും ചര്‍ച്ചയാകും. നാളെ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തോടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് ആലോചന. ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ മാത്രമാകും തല്കാലികമായി കൈക്കൊള്ളുകയെന്നാണ് സൂചന. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും യോഗം ചര്‍ച്ചചെയ്യും.
തെരഞ്ഞെടുപ്പില്‍ പരമാവധി നേട്ടമുണ്ടാക്കാനുള്ള തന്ത്രങ്ങള്‍ക്കാണ് യോഗങ്ങളില്‍ മുന്‍ഗണന. ബിഡിജെഎസുമായുള്ള സഖ്യവും തുടര്‍പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാകും. കുമ്മനം നയിക്കുന്ന ജാഥയുടെ ഒരുക്കങ്ങളും ചര്‍ച്ചയാകും.
Discussion about this post