ജറുസലേം: വെടിനിർത്തൽ കരാറിലെ നിബന്ധന പ്രകാരം, തടവിലാക്കപ്പെട്ട ബന്ദികളിൽ 17 പേരെ കൂടി മോചിപ്പിച്ച് ഹമാസ്. വിട്ടയക്കപ്പെട്ടവരിൽ 13 പേർ ഇസ്രയേൽ സ്വദേശികളും നാല് പേർ തായ് സ്വദേശികളുമാണ്.
നാല് ദിവസത്തെ വെടിനിർത്തലിനിടെ 50 ബന്ദികളെ മോചിപ്പിക്കണമെന്ന നിബന്ധനയിൽ കഴിഞ്ഞ ദിവസം വെള്ളം ചേർക്കാൻ ഹമാസ് നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. വെടിനിർത്തലിന്റെ ഭാഗമായി കൂടുതൽ ആനുകൂല്യങ്ങൾ ആവശ്യപ്പെടാനുള്ള ഹമാസിന്റെ നടപടികൾക്ക് ഖത്തറിന്റെയും ഈജിപ്തിന്റെയും നിലപാട് തിരിച്ചടിയായി എന്ന് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിക്കി കഴിഞ്ഞ രാത്രിയാണ് ഹമാസ് ബന്ദികളെ കൈമാറിയത്. റഫ അതിർത്തിയിലൂടെ ബന്ദികൾ കടന്ന് പോകുന്നതിന്റെ ടെലിവിഷൻ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മോചിപ്പിക്കപ്പെട്ട 13 പേരിൽ ആറ് പേർ സ്ത്രീകളും 7 പേർ കുട്ടികളുമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്കു.
മോചിപ്പിക്കപ്പെട്ട ബന്ദികളെ വിദഗ്ധ പരിശോധനകൾക്ക് വിധേയരാക്കും. ഇതിന് ശേഷം ഇവരെ സ്വന്തം വീടുകളിലേക്ക് അയക്കുമെന്നാണ് ഇസ്രയേൽ വ്യക്തമാക്കിയിരിക്കുന്നത്. കരാർ പ്രകാരം, ഇസ്രയേലിൽ തടവിൽ കഴിഞ്ഞിരുന്ന ചില പലസ്തീൻ സ്വദേശികളെയും മോചിപ്പിച്ച് വിട്ടയച്ചു.
വെടിനിർത്തലിന്റെ ഭാഗമായി 24 ബന്ദികളെ ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. ഹമാസ് മോചിപ്പിച്ചവരിൽ 13 പേർ സ്ത്രീകളും കുട്ടികളുമായിരുന്നു.
കരാർ പ്രകാരം, ഗാസയിലേക്ക് ഭക്ഷണം, ജലം, മരുന്നുകൾ, ഇന്ധനം എന്നിവയുടെ വരവ് തത്കാലം ഇസ്രയേൽ തടയില്ല. കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായാൽ വെടിനിർത്തൽ നീട്ടാൻ ഇസ്രയേൽ സന്നദ്ധമായേക്കും എന്നാണ് വിവരം.
Discussion about this post