ടെൽ അവീവ്: ഹമാസ് ഭീകരരുടെ തടവിൽ നിന്നും മോചിപ്പിക്കപ്പെട്ട ഇസ്രയേലി ബാലൻ ഏയ്തൻ യഹലോമിയെ ഭീകരർ കൊടിയ ശാരീരിക- മാനസിക പീഡനങ്ങൾക്ക് വിധേയനാക്കിയതായി റിപ്പോർട്ട്. ഒക്ടോബർ 7ന് ഹമാസ് ഭീകരർ ഇസ്രയേലിൽ നടത്തിയ നരനായാട്ടിന്റെ നടുക്കുന്ന ദൃശ്യങ്ങൾ തുടർച്ചയായി കുട്ടിയെ കാണിച്ചു കൊണ്ടിരുന്നു. കരഞ്ഞപ്പോൾ 12 വയസ്സുകാരനായ കുട്ടിയുടെ തലയിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും ഏയ്തന്റെ ബന്ധു ദെവോറ കോഹൻ ഫ്രഞ്ച് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഏയ്തൻ യഹലോമിയെ ഹമാസ് ഭീകരർ ആദ്യം ഗാസയിലെത്തിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന പലസ്തീനികളെ കൊണ്ട് അവനെ അടിപ്പിച്ചുവെന്നും ദെവോറ വെളിപ്പെടുത്തി. തിങ്കളാഴ്ച രാത്രിയാണ് ഏയ്തനെ ഹമാസ് ഭീകരർ വിട്ടയച്ചത്. ചൊവ്വാഴ്ച തന്നെ തടങ്കലിൽ അവൻ നേരിട്ട ക്രൂരതകൾ വെളിപ്പെടുത്തി ദെവോറ രംഗത്ത് വരികയായിരുന്നു.
ഇരട്ട പൗരത്വമുള്ള കുട്ടിയാണ് ഏയ്തൻ യഹലോമി. ഇസ്രയേലിന് പുറമേ ഫ്രാൻസിലും അവന് പൗരത്വമുണ്ടെന്നും ദെവോറ കോഹൻ അറിയിച്ചു.
Discussion about this post