പെരുന്ന: 139ാമത് മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യദിനം പ്രതിനിധി സമ്മേളനം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ ഉദ്ഘാടനം ചെയ്യും. വന്‍ സജ്ജീകരണങ്ങളാണ് സമ്മേളനത്തിനായി ഒരുക്കിയിരിക്കുന്നത്.
ക്ഷേത്ര സങ്കല്‍പ്പത്തിന്റെ മാതൃകയില്‍ അന്‍പതിനായിരം ചതുരശ്ര അടി വിസ്തൃതിയുള്ള ആധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയ പന്തലില്‍ 30000 പേര്‍ക്കുള്ള ഇരിപ്പിടമാണുള്ളത്. 5700 കരയോഗങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ സമ്മേളനത്തിനെത്തും. ജനുവരി രണ്ടിനാണ് മന്നം ജയന്തി സമ്മേളനം.
ഉദ്ഘാടകനായ കര്‍ദ്ദിനാള്‍ ക്ലിമ്മിസ് കാതോലിക്കാബാവക്കൊപ്പം ഇത്തവണ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മുഖ്യ പ്രാസംഗികനായി വേദിയിലുണ്ടാകും. സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള എന്‍എസ്എസിന്റെ പ്രതികരണവും നയപ്രഖ്യാപനവുമാണ് സമ്മേളനത്തില്‍ പ്രതീക്ഷിക്കുന്നത്.
ഫോട്ടോ- ഏഷ്യാനെറ്റ് ന്യൂസ്
Discussion about this post