ഇടുക്കി: വണ്ടിപെരിയാർ പോക്സോ കേസിൽ സർക്കാർ നൽകുന്ന അപ്പീലിൽ പെൺകുട്ടിയുടെ കുടുംബവും കക്ഷി ചേരും. അർജുനെ വെറുതെ വിട്ട കട്ടപ്പന കോടതിയുടെ വിധി റദ്ദ് ചെയ്യണമെന്നും പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ഹർജിയും നൽകുമെന്നാണ് വിവരം. ഇതിനായി കുടുംബാംഗങ്ങൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി കൂടികാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.
വണ്ടിപ്പെരിയാരിലെ ആറു വവയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതി ചേർക്കപ്പെട്ട അർജ്ജുനെ കട്ടപ്പന അതിവേഗ പ്രത്യേക കോടതി വെറുതേ വിട്ടതിനെതിരെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് അപ്പീൽ നൽകേണ്ടത്.സാക്ഷിമൊഴികളും വിധിപ്പകർപ്പും മറ്റ് തെളിവുകളും വിശകലനം ചെയ്ത് അടുത്ത ദിവസം തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകും.
പ്രതി അർജുൻ തന്നെയാണെന്നാണ് കുടുംബം ഇപ്പോഴും പറയുന്നത്. ഇതോടൊപ്പം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കെ പി സി സി യുടെ നിർദ്ദേശപ്രകാരം അഭിഭാഷക കോൺഗ്രസും അടുത്ത ദിവസം ഹൈക്കോടതിയിൽ ഹർജി നൽകും
Discussion about this post