എറണാകുളം: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച. കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിലാണ് മോഷണം നടന്നത്. അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടമായി.
ഇന്നലെ രാത്രി ഒന്നരയ്ക്ക് ശേഷമായിരുന്നു സംഭവം. കവർച്ച നടക്കുമ്പോൾ ജോഷി വീട്ടിൽ ഉണ്ടായിരുന്നു. രാത്രി ഒന്നരയോടെയാണ് അദ്ദേഹം ഉറങ്ങിയത്. ഇതിന് ശേഷമായിരുന്നു മോഷണം.
അടുക്കള വഴിയാണ് കള്ളൻ വീടിനുള്ളിലേക്ക് കടന്നത്. ഇതിന് ശേഷം മുറികളിൽ എത്തി പണവും സ്വർണവും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. രാവിലെയാണ് സംഭവം അറിഞ്ഞത്. ഉടനെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അദ്ദേഹത്തിന്റെ വീട്ടിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. പോലീസ് വീട്ടിൽ പരിശോധന നടത്തി.
Discussion about this post