ന്യൂഡൽഹി; ഹരിയാണയിൽ വീട് നിർമ്മാണത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങൾ. മനേസറിലെ മൊഹമ്മദ്പൂർ ബാഗങ്കി ഗ്രാമത്തിലാണ് സംഭവം. വീട് നിര്‍മ്മിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെയാണ് ഏകദേശം 400 വര്‍ഷത്തോളം പഴക്കമുള്ള മൂന്ന് വെങ്കല വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. . പ്രദേശത്ത് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളോ മറ്റ് വിഗ്രഹങ്ങളോ ഉണ്ടോയെന്ന് അറിയാന്‍ പ്രദേശത്ത് പുരാവസ്തു വകുപ്പ് ഖനനത്തിന് തയ്യാറെടുക്കുകയാണ്.
ഹിന്ദു ദൈവങ്ങളായ വിഷ്ണു, ലക്ഷി, വിഗ്രഹങ്ങളാണ് കണ്ടെത്തിയത്. വിഷ്ണു വിഗ്രഹത്തിന് ഏകദേശം ഒന്നരയടിയും ലക്ഷ്മി വിഗ്രഹത്തിന് ഒരടിയും ഉയരമുണ്ട്. തന്റെ പുറത്ത് നില്ക്കുന്ന വിഷ്ണുവിന് കുടചൂടിയ നിലയിലുള്ള ഏഴ് തലയുള്ള നാഗരൂപവും അടങ്ങുന്നതാണ് വിഷ്ണു വിഗ്രഹം. ഇതിനെക്കാള്‍ ചെറുതും ഇരിക്കുന്ന രൂപത്തിലുള്ളതുമാണ് ലക്ഷ്മി വിഗ്രഹം. ഇവയെക്കാള്‍ ചെറിയതും അനന്തശയനത്തിലുള്ള വിഷ്ണുവും ലക്ഷ്മിയും അടങ്ങുന്നതാണ് മൂന്നാമത്തെ വിഗ്രഹം. വിഗ്രഹങ്ങൾക്ക് അതിവിശിഷ്ടമായ കൊത്തുപണികളും ഡിസൈനുകളുമുണ്ട്.
പുതിയ വീടിന്റെ നിര്‍മ്മാണത്തിനായി ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെയായിരുന്നു വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. സ്ഥല ഉടമ ആദ്യം വിഗ്രഹങ്ങള്‍ ഒളിപ്പിച്ച് വച്ച് ജെസിബി ഡ്രൈവര്‍ക്ക് പണം വാഗ്ദാനം ചെയ്തെന്നും പോലീസ് പറയുന്നു. എന്നാല്‍ സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം ജെസിബി ഡ്രൈവര്‍ തന്നെ ബിലാസ്പൂർ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
വിഗ്രഹങ്ങള്‍ ആരെങ്കിലും പ്രദേശത്ത് കുഴിച്ചിട്ടതാകാമെന്നും ഈ പ്രദേശത്ത് നിന്നും പുരാവസ്തുക്കളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പുരാവസ്തു വകുപ്പ് കൂട്ടിചേര്‍ക്കുന്നു. വിശദമായ പഠനത്തിന് പ്രദശേത്ത് ലിഖിതങ്ങളോ മറ്റ് അടയാളങ്ങളോ ലഭിക്കുന്നതിനായി വിശദമായ പഠനം നടത്തേണ്ടതുണ്ടെന്നും പുരാവസ്തു വകുപ്പ് കൂട്ടിച്ചേര്‍ത്തു.
Discussion about this post