ന്യൂഡല്‍ഹി: ഗായിക അൽക യാഗ്നിക്കിന്റെ കേള്‍വി ശക്തി നഷ്ടമായി. അപൂര്‍വ്വ രോഗം ബാധിച്ചതിനെ കുറിച്ച് ഗായിക തന്നെയാണ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പില്‍ ഒരു വിമാനയാത്രയ്ക്ക് ശേഷമാണ് തനിക്ക് ഒന്നും കേൾക്കാതായത് എന്ന് പറയുന്നു.
‘എന്റെ എല്ലാ ആരാധകർക്കും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും വേണ്ടി. ഏതാനും ആഴ്ചകൾക്കുമുമ്പ്, ഞാൻ ഒരു വിമാന യാത്രയ്ക്ക് ശേഷം പെട്ടെന്ന് എനിക്കൊന്നും കേള്‍ക്കാതായി. ഈ അപ്രതീക്ഷിത സംഭവത്തിന് ശേഷം ആഴ്ചകളെടുത്ത് ധൈര്യം സംഭരിച്ചാണ് എന്നെ അന്വേഷിക്കുന്നവരോട് കാര്യങ്ങള്‍ പറയാന്‍ ഞാന്‍ തീരുമാനിച്ചത്” – അൽക യാഗ്നിക്ക് വ്യക്തമാക്കി.
വൈറസ് ബാധ മൂലമുള്ള അപൂർവ സെൻസറി ന്യൂറൽ നാഡി പ്രശ്നമാണ് തനിക്ക് സംഭവിച്ചത് എന്നും അൽക പറഞ്ഞു. പെട്ടെന്നുള്ള ഈ തിരിച്ചടി തന്നെ ഏറെ തളര്‍ത്തി. ഇപ്പോൾ താന്‍ അതുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. നിങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും കൂടെ വേണമെന്നും അൽക കൂട്ടിച്ചേര്‍ത്തു.
Discussion about this post