കൊച്ചി : റോഡും പാലവും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കൂട്ടത്തോടെ കത്തെഴുതി എറണാകുളം കുമ്പളങ്ങി ആഞ്ഞിലത്തറ വാസികൾ. തെന്നിവീഴാതെ നടക്കാൻ ഒരു റോഡും ആടിയുലയാത്ത പാലവും വേണമെന്നാണ് നാട്ടുകാർ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇനിയും ഈ ദുരിതത്തിന് പരിഹാരം കണ്ടില്ലെങ്കിൽ സമരത്തിലേക്ക് കടക്കാനാണ് തീരുമാനമെന്നും ഇവർ അറിയിക്കുന്നുണ്ട്.
ആഞ്ഞിലിത്തറ നിവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് ആടിയുലയുന്ന മരപ്പാലത്തിന് പകരം ഉറപ്പുള്ളൊരു പാലം. ഇതിനായി റോഡ് ഉപരോധിച്ച് ഈ മാസം ആദ്യം പ്രതിഷേധം നടത്തിയിരുന്നു. എന്നിട്ടും പരിഹാരം കാണാതാതോടെ സ്കൂൾ കുട്ടികളും മാതാപിതാക്കളുമെല്ലാം ജാഥയായി നടന്നെത്തി മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനുമെല്ലാം കത്തയച്ചിരിക്കുകയാണ്.
ഇനിയും നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.
Discussion about this post