വയനാട്: ജില്ലയിൽ ഇന്ന് പുലർച്ചെ ഉണ്ടായത് വൻ ദുരന്തം.ചൂരൽമലയിലും,മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ഇത് വരെ 44 പേർ മരണപ്പെട്ടതായാണ് വിവരം. ഹാരിസൺ മലയാളം പ്ലാന്റേഷനിലെ 10 ജീവനക്കാരെ കാണാതായെന്നും വിവരങ്ങൾ ഉണ്ട്. ഹാരിസൺ മലയാളം പ്ലാന്റേഷൻ പ്രതിനിധി ചെറിയാൻ. എം.ജോർജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 700 പേർ ഒറ്റപ്പെട്ടതായും വിവരങ്ങൾ ഉണ്ട്.
സെന്റിനൽ റോക്ക് എസ്റ്റേറ്റിലെ മുണ്ടക്കയം ഡിവിഷനിലാണ് ദുരന്തം ഉണ്ടായതെന്ന് ചെറിയാൻ ജോർജ് പറഞ്ഞു. 2019 ലെ പുത്തുമല ദുരന്തത്തേക്കാൾ ഭയാനകമാണ് സ്ഥിതി. രണ്ട് ഓഫീസ് സ്റ്റാഫിനെയും എട്ട് ജീവനക്കാരെയും കാണാനില്ല. പ്ലാൻേഷനിൽ ലയങ്ങളിൽ താമസിച്ചിരുന്ന 400 ഓളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. 200 ഓളം പേരെ മാനേജരുടെ ക്വാട്ടേഴ്സിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.
അതേസമയം ഉരുൾപൊട്ടലിനെത്തുടർന്ന് വയനാട്ടിലുണ്ടായ ദുരന്തത്തിൽ അടിയന്തര ഇടപെടൽ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി അടിയന്തര ധനസഹായം വാഗ്ദാനം ചെയ്
Discussion about this post