ധാക്ക; ബംഗ്ലാദേശിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിലും പലായനത്തിലും ചെന്നെത്തിയ പ്രക്ഷോഭം ഹിന്ദുസമൂഹത്തിന് നേരെ തിരിയുന്നുവെന്ന് സൂചന. രാജ്യത്തെ ന്യൂനപക്ഷമായ ഹിന്ദുക്കളെ പ്രക്ഷോഭകാരികൾ വേട്ടയാടുകയാണെന്നാണ് റിപ്പോർട്ടുകൾ. ഹിന്ദുസമൂഹത്തിനായി പ്രവർത്തിയ്ക്കുന്ന ചില സംഘടനകൾ പരസ്യമായി സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തെ പ്രധാന ക്ഷേത്രങ്ങൾ എല്ലാം പ്രക്ഷോഭകാരികൾ നാശോന്മുഖമാവുകയോ പൂർണമായും തകർക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ബംഗ്ലാദേശിലെ എട്ട് ശതമാനം ഹിന്ദുക്കളാണ് താമസിക്കുന്നത്. നിലവിലെ സംവരണ വിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭം ഹിന്ദുക്കളുടെ നിലനിൽപ്പിനെ കൂടി ബാധിച്ചിരിക്കുകയാണ്. ഹിന്ദുക്കൾ കൂട്ടത്തോടെ പലായനം ചെയ്യേണ്ടി വരുമെന്ന അവസ്ഥയിലേക്കാണോ കാര്യങ്ങൾ നീങ്ങുന്നുവെന്ന സംശയവും ഉടലെടുക്കുന്നുണ്ട്.
മുൻപ് ഹിന്ദു, ആരാധനാലയങ്ങൾക്ക് നേരെ ആക്രമണവും നിർബന്ധിത കുടിയൊഴിപ്പിക്കലും ഉണ്ടായിരുന്നു. അക്കാലത്ത് ആ ആക്രമണങ്ങൾക്ക് നേതൃത്വം കൊടുത്ത തീവ്രനിലപാടുകളുള്ള ജമാഅത്തുകളെ നിയന്ത്രിക്കാൻ ഹസീനയ്ക്ക് കഴിഞ്ഞിരുന്നു. പക്ഷേ ഹസീനയ്ക്ക് രാജ്യവും അധികാരവും നഷ്ടപ്പെട്ട സ്ഥിതിയ്ക്ക് ഇനി എന്ത് ചെയ്യാനാവുമെന്നും ആരുണ്ട് തങ്ങളെ രക്ഷിക്കാനെന്നുമുള്ള ആശങ്കയാണ് ഹിന്ദുസമൂഹം ഇപ്പോൾ പങ്കുവയ്ക്കുന്നത്.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നതിന്റെയും അവരുടെ വീടുകളും ക്ഷേത്രങ്ങളും നശിപ്പിക്കപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ബംഗ്ലാദേശിലെ നിലവിലെ സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ക്യാബിനറ്റ് യോഗം വിളിച്ചുചേർത്തിരുന്നു.
Discussion about this post