ബോളിവുഡിലെ താര ദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും പിരിയുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഐശ്വര്യയിൽ നിന്നും വിവാഹമോചനം നേടുന്നുവെന്ന് പറഞ്ഞുകൊണ്ടുള്ള അഭിഷേകിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് സിനിമാ ലോകത്ത് ഇത് സംബന്ധിച്ചുള്ള വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. എന്നാൽ, വീഡിയോ വ്യാജമാണെന്ന വാർത്തകൾ പുറത്ത് വന്നിരിക്കുകയാണ്.
തങ്ങളുടെ ഡീപ്പ് ഫേക്ക് വീഡിയോയെ കുറിച്ച് താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, വീഡിയോയ്ക്കെതിരെ ആരാധകർ രംഗത്തെത്തി. നിരവധി പേരാണ് വീഡിയോയെ വിമർശിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇത്തരമൊരു വീഡിയോ ചെയ്യാൻ ആളുകൾ ഇത്രമാത്രം വിവേകശൂന്യരായോ എന്നാണ് ചിലർ കമന്റിൽ കുറിച്ചത്. ഇത് ശരിക്കും സങ്കടകരമാണെന്നും ചിലർ കുറിച്ചു. ഒരുപാട് അനുഗ്രഹത്തോടെ ഇനിയും ഒരുപാട് കാലം ഒരുമിച്ച് ജീവിക്കാൻ കഴിയട്ടെയെന്നാണ് ചിലർ കുറിച്ചത്. കോടിക്കണക്കിന് പേരുടെ ഹൃദയമാണ് ഐശ്വര്യ റായി ബച്ചൻ എന്നും ചിലർ കുറിച്ചു.
അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് ഐശ്വര്യയും അഭിഷേകും വെവ്വേറെ പങ്കെടുത്തത് ചർച്ചയായിരുന്നു. ഇതാണ് അഭ്യൂഹങ്ങൾക്ക് തുടക്കം. എന്നാൽ, പിന്നീട് അഭിഷേകിന്റെ വീഡിയോ പുറത്ത് വന്നതോടെ, വിഷയം കൂടുതൽ ചർച്ചയാകുകയായിരുന്നു.
Discussion about this post