തിരുവനന്തപുരം: ഓണം അവധിക്കാലത്ത് നാട്ടിൽ പോവാൻ കഴിയാതെ വിഷമിച്ചിരിക്കുന്ന മലയാളികളുടെ യാത്രാക്ലേശത്തിന് പരിഹാരവുമായി ഇന്ത്യൻ റെയിൽവേ. അവധി സീസണിലെ തിരക്ക് കണക്കിലെടുത്ത് റെയിൽവേ 12 സ്പെഷ്യൽ ട്രെയിനുകളുടെ സമയപരിധി നീട്ടി. ഡിസംബർ ആദ്യത്തെ ആഴ്ച്ച വരെ ഓടുന്ന ട്രെയിനുകളുടെ ഷെഡ്യൂളും പുറത്തിറക്കി. തരുനെൽവേലി, കോയമ്പത്തൂർ, എന്നീ തമിഴ്നാട്ടിലേക്ക് പോവുന്ന ട്രെയിനുകളും സ്പെഷ്യൽ ട്രെയിനുകളുടെ പട്ടികയിലുണ്ട്.
വെള്ളിയാഴ്ച ദിവസങ്ങളിൽ സർവീസ് നടത്തുന്ന കൊച്ചുവേളി – ഷാലിമാർ വീക്ക്ലി വരുന്ന 20 മുതൽ നവംബർ 29 വരെ സർവീസ് നടത്തും. തിങ്കളാഴ്ചകിൽ സർവീസ് നടത്തുന്ന ഷാലിമാർ- കൊച്ചുവേളി സെപ്റ്റംബർ 23 മുതൽ ഡിസംബർ 2 വരെ നീട്ടി.
വ്യാഴാഴ്ച്ചകളിൽ സർവീസ് നടത്തുന്ന തിരുനെൽവേലി – ഷാലിമാർ സെപ്റ്റംബർ 12 മുതൽ നവംബർ 28 വരെ നീട്ടി. ശനിയാഴ്ചകളിൽ സർവീസ് നടത്തുന്ന ഷാലിമാർ- തിരുനെൽവേലി സെപ്റ്റംബർ 14 മുതൽ നവംബർ 30 വരെ നീട്ടും. ചൊവ്വാഴ്ചകളിൽ സർവീസ് നടത്തുന്ന കോയമ്പത്തൂർ – ബറൂണി സെപ്റ്റംബർ 10 മുതൽ നവംബർ 26 വരെ സർവീസ് നടത്തും. വെള്ളിയാഴ്ചകളിൽ സർവീസ് നടത്തുന്ന ബറൂണി – കൊയമ്പത്തൂർ സെപ്റ്റംബർ 13 മുതൽ നവംബർ 29 വരെ സർവീസ് നടത്തും.
വെള്ളിയാഴ്ചകളിൽ സർവീസ് നടത്തുന്ന കോയമ്പത്തൂർ – ധൻബാദ് സെപ്റ്റംബർ 13 മുതൽ നവംബർ 29 വരെ സർവീസ് നടത്തും. തിങ്കളാഴ്ചകളിൽ സർവീസ് നടത്തുന്ന ധൻബാദ് – കോയമ്പത്തൂർ സെപ്റ്റംബർ 16 – ഡിസംബർ 2 വരെ സർവീസ് നടത്തും. വെള്ളിയാഴ്കളിൽ സർവീസ് നടത്തുന്ന എറണാകുളം-പട്ന സെപ്റ്റംബർ 13 മുതൽ നവംബർ 29 വരെ സർവീസ് നടത്തും. തിങ്കളാഴ്ചകളിൽ സർവീസ് നടത്തുന്ന പട്ന – എറണാകുളം സെപ്റ്റംബർ 16 – ഡിസംബർ 2 വരെ സർവീസ് നടത്തും. വ്യാഴാഴ്ചകളിൽ സർവീസ് നടത്തുന്ന കോയമ്പത്തൂർ – ഭഗത് കി കോത്തി (ജോധ്പൂർ, രാജസ്ഥാൻ) ഒക്ടോബർ 3 മുതൽ നവംബർ 28 വരെ സർവീസ് നടത്തും. ഞായറാഴ്ചകളിൽ സർവീസ് നടത്തുന്ന ഭഗത് കി കോത്തി – കോയമ്പത്തൂർ ഒക്ടോബർ 6 മുതൽ ഡിസംബർ 1 വരെ സർവീസ് നടത്തും.
Discussion about this post