സൂര്യൻ കിഴക്ക് ഉദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയുമാണ് ചെയ്യുന്നത് എന്ന് നമുക്ക് എല്ലാവർക്കും അറിയാം. സൂര്യൻ ഉദിയ്ക്കുകയും അസ്മതിക്കുകയും ചെയ്യുന്നത് കൊണ്ടാണ് പകലും രാത്രിയും ഉണ്ടാകുന്നത്. ഭൂമിയിൽ ഒരു ദിവസത്തിൽ 12 മണിക്കൂറോളമാണ് സൂര്യൻ ഉണ്ടാകുന്നത്. ബാക്കിയുള്ള സമയം ഇരുട്ടാണ്. എന്നാൽ സൂര്യൻ മാസങ്ങളോളം അസ്തമിക്കാത്ത രാജ്യങ്ങളും നമ്മുടെ ഈ ലോകത്ത് ഉണ്ട്. അത് ഏതെല്ലാമെന്ന് നോക്കാം.
ആർട്ടിക് സർക്കിളിൽ സ്ഥിതി ചെയ്യുന്ന നോർവ്വെ ആണ് ഇതിൽ ആദ്യത്തെ രാജ്യം. അർദ്ധരാത്രി സൂര്യന്റെ നാട് എന്നാണ് നോർവെ അറിയപ്പെടാറ്. ഇവിടെ മെയ് മുതൽ ജൂലൈ അവസാനം വരെ സൂര്യൻ ഉദിക്കാറില്ല. നോർവ്വേയിലെ സൽബാഡിൽ ഏപ്രിൽ 10 മുതൽ 23 വരെ സൂര്യൻ ജ്വലിച്ച് നിൽക്കുന്നതായി കാണാം.
കാനഡയിലെ നുനാവുട്ട് ആണ് സൂര്യൻ മാസങ്ങളോളം അസ്തമിയ്ക്കാതിരിക്കുന്ന മറ്റൊരു രാജ്യം. കാനഡുയെ പശ്ചിമ മേഖലയിൽ ആണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഇവിടെ രണ്ട് മാസം സൂര്യൻ സദാസമയവും ഉദിച്ച് നിൽക്കാറുണ്ട്. അതേസമയം ശൈത്യകാലത്ത് 30 ദിവസവും സൂര്യൻ ഉദിക്കാറെ ഇല്ല.
യൂറോപ്പിലെ ഏറ്റവും വലിയ ഐലന്റ് ആണ് ഐസ്ലാൻഡ്. ഇവിടെ ജൂൺ മാസത്തിൽ സൂര്യൻ അസ്തമിക്കാറില്ല. അലാസ്കയിലെ ബാരോയും സൂര്യൻ അസ്തമിക്കാത്ത പ്രദേശം ആണ്. മെയ് മാസം മുതൽ ജൂലൈ അവസാനം വരെ ഇവിടെ സൂര്യൻ അസ്തമിക്കാറില്ല. അതേപോലെ നവംബർ മാസത്തിൽ ഇവിടെ സൂര്യൻ ഉദിക്കാറുമില്ല. പോളാർ നൈറ്റ് എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ശൈത്യകാലത്ത് ഇവിടം ആകെ ഇരുട്ടുമൂടി കിടക്കും.
സൂര്യാസ്തമനം ഇല്ലാത്ത രാജ്യങ്ങളിൽ അവസാനത്തേതാണ് ഫിൻലൻഡ്. ഇവിടെ വേനൽ കാലത്ത് 73 ദിവസം സൂര്യൻ അസ്തമിക്കാറില്ല. അതേസമയം ശൈത്യകാലത്ത് സൂര്യൻ ഉദിക്കാറുമില്ല.
Discussion about this post