എറണാകുളം: ഫേസ്ബുക്ക് പോസ്റ്റിന് താഴെ അധിക്ഷേപിക്കുന്ന തരത്തിൽ കമന്റിട്ടയാൾക്ക് ഗോപി സുന്ദറിന്റെ കിടിലൻ മറുപടി. സ്ത്രീകളെ ആദരിക്കാൻ പടിയ്ക്കൂ എന്നായിരുന്നു കമന്റിട്ടയാളോട് ഗോപി സുന്ദർ പറഞ്ഞത്. കമന്റും അതിന് അദ്ദേഹം നൽകിയ മറുപടിയും സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഗോപി സുന്ദർ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ മണിക്കുട്ടൻ മണികണ്ഠൻ എന്ന അക്കൗണ്ടിൽ നിന്നായിരുന്നു കമന്റ് വന്നത്. പെണ്ണുപിടിയൻ എന്നായിരുന്നു പോസ്റ്റിന് താഴെ വന്ന കമന്റ്. ഇത് കണ്ട ഗോപി സുന്ദർ ചുട്ട മറുപടി നൽകുകയായിരുന്നു.
നിനക്ക് പിടിക്കാൻ മാത്രമേ അറിയൂ എന്ന് മനസിലായി എന്ന് ഗോപി സുന്ദർ മറുപടിയായി കുറിച്ചു. പെണ്ണുങ്ങളെ റെസ്പെക്ട് ചെയ്യാൻ പഠിക്കൂ. പിന്നെ ഈ പെണ്ണുങ്ങൾ നിങ്ങൾ വിചാരിച്ചത് പോലെ പിടിക്കാനോ വളയ്ക്കാനോ ഒടിയ്ക്കാനോ കഴിയുന്ന ഒരു വസ്തു അല്ല. ജീവനുള്ള ഒരു മനുഷ്യനെ ജന്മം നൽകാൻ കഴിവുള്ള ആ പുണ്യജന്മത്തെ നിനക്ക് ഒരു പിടി ആയി മാത്രം കാണാൻ കഴിയുന്നതിൽ എനിക്ക് അത്ഭുതം ഇല്ല എന്റെ മണിമണ്ടാ എന്നും അദ്ദേഹം മറുപടിയായി കുറിച്ചു. ഇതിന്റെ സ്ക്രീൻ ഷോട്ട് ഗോപി സുന്ദർ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗോപി സുന്ദർ സമൂഹമാദ്ധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം ആണ്. ഓരോരുത്തർക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ആണ് ഇതിന് കാരണം ആകുന്നത്. ഇതിൽ അദ്ദേഹത്തിന് വിമർശനവും അധിക്ഷേപവും ഉയരുന്നുണ്ട്. ഇതിനിടെയാണ് കമന്റിന് മറുപടി നൽകിയിരിക്കുന്നത്.
Discussion about this post