കൊച്ചി; മലയാളസിനിമയുടെ വളർന്നുവരുന്ന നായികയാണ് അനശ്വരരാജൻ. മഞ്ജുവാര്യയുടെ മകളായി എത്തിയ ആദ്യസിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ അനശ്വര രാജൻ, നായികയായും തിളങ്ങി. അവസാനമായി താരത്തിന്റേതായി പുറത്തിറങ്ങിയ നേരും, ഗുരുവായൂരമ്പലനടയിലും സൂപ്പർഹിറ്റായിരുന്നു.
ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തുകയാണ് അനശ്വര. കുറച്ച് പഴയ ഇന്റർവ്യൂവിൽ താരം പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. താൻ കുട്ടി ആയിരിക്കെ ബസിൽ യാത്ര ചെയ്തപ്പോഴാണ് മോശം അനുഭവം നേരിടേണ്ടി വന്നതെന്ന് താരം പറയുന്നു.
” അനശ്വരയുടെ വാക്കുകളിലേക്ക്… ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് മോശം അനുഭവം ഉണ്ടാകുന്നത്. കുട്ടി ഫ്രോക്കൊക്കെ ഇട്ട് സ്കൂളിൽ പോകുന്ന സമയം. ബസിൽ അധികമൊന്നും യാത്രക്കാർ ഉണ്ടായിരുന്നില്ല. അതിനിടെ ഏതോ ഒരു പുള്ളി പുറകിൽ വന്നിരുന്ന് പതിയെ വിളിക്കാൻ തുടങ്ങി. എനിക്ക് അറിയുന്ന ഒരു ചേച്ചിയും അപ്പുറത്ത് ഇരിപ്പുണ്ട്. ഇയാൾ വിളിക്കുന്നത് എന്നെ തന്നെയാണോ എന്നൊന്നും അറിയില്ല,കാര്യം അറിയാനായി തിരിഞ്ഞുനോക്കിയപ്പോൾ അയാൾ സ്വയംഭോഗം ചെയ്യുന്നതാണ് കണ്ടത്. അയാൾ എന്താണ് അപ്പോൾ ചെയ്യുന്നതൊന്നും തനിക്ക് മനസിലായില്ലെന്ന് താരം പറയുന്നു. അമ്മ എന്താണ് ഗുഡ്,ബാഡ് ടച്ച് എന്നെക്കെ പറഞ്ഞ് മനസിലാക്കി തന്നിരുന്നുവെന്നും എന്നാൽ ഇങ്ങനെയൊക്കെ ആളുകൾ ചെയ്യുമെന്നോ അതിൽ സുഖം കണ്ടെത്തിമെന്നോ ഒന്നും തനിക്ക് അറിയില്ലായിരുന്നുവെന്ന് അനശ്വര പറയുന്നു. ഇതോ കുറിച്ച് തൊട്ടപ്പുറത്തുള്ള ചേച്ചിയോട് പറഞ്ഞപ്പോൾ ചേച്ചി എഴുന്നേറ്റപ്പോഴേക്കും അയാൾ പോയെന്നും അനശ്വര പറയുന്നു.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് തനിക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായതെന്നും കൊച്ചുകുട്ടിയോട് ഇങ്ങനെ ചെയ്ത അയാൾക്ക് ഒരു കുടുംബമുണ്ടെങ്കിൽ ആ വീട്ടിലുള്ളവരുടെ അവസ്ഥ എന്താകുമെന്നും താരം ചോദിക്കുന്നു. വലുതായി കഴിഞ്ഞപ്പോൾ ഇത്തരം മോശം അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും താരം പറഞ്ഞു. ഇപ്പോൾ ആളുകൾ എന്താണ് ചെയ്യുന്നതെന്ന് മനസിലാകുമെന്നും പ്രതികരിക്കുമെന്നും അനശ്വര പറയുന്നു.
Discussion about this post