ഡല്‍ഹി: ക്രിക്കറ്റ് ദൈവത്തിന്റെ ആത്മകഥ ‘ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ചു. സചിന് ടെണ്ടുല്‍ക്കറുടെ ആത്മകഥയായ പ്ളേയിംഗ് ഇറ്റ് മൈ വേ വില്പനയില് റെക്കോര്ഡിട്ടുകൊണ്ടിരിക്കുകയാണ്.
ഫിക്ഷന്‍-നോണ്‍ ഫിക്ഷന്‍ വിഭാഗങ്ങളിലായി ഏറ്റവും അധികം വില്പനയുളള ആത്മകഥാ പുസ്തകം എന്ന വിഭാഗത്തിലാണ് പ്ലേയിംഗ് ഇറ്റ് മൈ വേ റെക്കോര്‍ഡിട്ടത്. ഹാര്ട്ബാക്ക് കവറോടുകൂടിയ പുസ്തകത്തിന്‍രെ 1,50,289 കോപ്പികളാണ് ഇതുവരെ വിറ്റഴിഞ്ഞത്.
ഹാച്ചെറ്റ് ബുക്സ് 2014 നവംബറില്‍ പുസ്തകം പുറത്തിറക്കുമ്പോഴും ഏറ്റവും അധികം മുന്‍കൂര്‍ ബുക്കിങ്ങ് ലഭിച്ച് സചിന്റെ ആത്മകഥ റെക്കോര്‍ഡിട്ടിരുന്നു.
ലോകോത്തര കൃതികളായ ഡാന്‍ ബ്രൗണിന്റെ ഇന്‍ഫേര്‍ണോ, വാള്‍ട്ടര്‍ ഇസാക്സണിന്റെ സ്റ്റീവ് ജോബ്സ്, ജെ.കെ റൗളിംഗിന്റെ കാഷ്വല്‍ വേക്കന്‍സി എന്നീ പുസ്തകങ്ങളുടെ എല്ലാം പ്രീഓര്‍ഡര്‍ റെക്കോര്‍ഡാണ്് സച്ചിന്റെ ആത്മകഥ പിന്തള്ളിയിരുന്നത്.
Discussion about this post