മുന്‍ ആഭ്യന്ത്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി അനധികൃതമായി കോടിക്കണക്കിന് സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേയും ആദായനികുതി വകുപ്പിന്റേയും റിപ്പോര്‍ട്ടുകള്‍. എയര്‍സെല്‍-മാക്സിസ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അഴിമതി കണ്ടെത്തിയത്.
ദ പയനീര്‍ ഡെയ്ലി എന്ന വാരികയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 14 രാജ്യങ്ങളിലായി റിയല്‍ എസ്റ്റേറ്റ് ബിസിനസിലൂടെയാണ് കാര്‍ത്തിയുടെ സ്വത്ത് സമ്പാദനം. പി. ചിദംബരം മന്ത്രിയായിരുന്ന 2006-2014 കാലയളവിലാണ് കാര്‍ത്തി വിദേശത്ത് നിന്നും കാര്‍ത്തിയുടെ സ്വത്ത് സമ്പാദനം. സിംഗപ്പൂര്‍, മലേഷ്യ, ഫ്രാന്‍സ്, ദുബായ് തുടങ്ങിയ രാജ്യങ്ങളിലായി കാര്‍ത്തിയ്ക്ക് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപമുണ്ട്.
അതേ സമയം എയര്‍സെല്‍-മാക്സിസ് കേസില്‍ കാര്‍ത്തി ചിദംബരത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.ക അംഗങ്ങള്‍ ഇന്ന് പാര്‍ലമെന്റില്‍ ബഹളം വയ്ക്കുകയും സഭാ നടപടികള്‍ തടസപ്പെടുത്തുകയും ചെയ്തു. ഉച്ചയ്ക്ക് മുമ്പുള്ള സെഷനില്‍ ലോക്സഭയും രാജ്യസഭയും രണ്ട് തവണ നിര്‍ത്തി വയ്ക്കേണ്ടിയും വന്നു.
ലോക്സഭ കൂടിയ ഉടന്‍ എയര്‍സെല്‍ മാക്സിസ് കേസില്‍ നടപടി ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേയും ആദായനികുതി വകുപ്പിന്റേയും റിപ്പോര്‍ട്ടുകള്‍ പ്രകാരം കാര്‍ത്തി അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് അണ്ണാ ഡി.എം.കെ എം.പിമാര്‍ ആരോപിച്ചു. വാര്‍ത്താ റിപ്പോര്‍ട്ടുകളുടെ കോപ്പികള്‍ ബി.ജെ.പി അംഗങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.
കാര്‍ത്തി ചിദംബരത്തിന്റെ വിദേശ ബിസിനസ്സ് ഇടപാടുകള്‍ വ്യക്തമാക്കുന്ന വാര്‍ത്താ റിപ്പോര്‍ട്ട്-
https://youtu.be/e98BS_GhkI0
Discussion about this post