തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെച്ചൊല്ലി എല്‍.ഡി.എഫില്‍ തര്‍ക്കം. സീറ്റിനായി സി.പി.ഐ അവകാശവാദം ഉന്നയിച്ചതോടെയാണ് എല്‍.ഡി.എഫില്‍ തര്‍ക്കം ഉടലെടുത്തത്. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് സീറ്റ് തങ്ങള്‍ക്ക് നല്‍കണമെന്ന ആവശ്യം സി.പി.ഐ ഉന്നയിച്ചത്.
എന്നാല്‍ സീറ്റ് വിട്ടുനില്‍കാനാകില്ലെന്ന് സി.പി.എമ്മും നിലപാടെടുത്തു. തര്‍ക്കത്തെ തുടര്‍ന്ന് തീരുമാനമെടുക്കാതെ ഇന്ന് യോഗം പിരിയുകയായിരുന്നു. അടുത്ത എല്‍.ഡി.എഫ് യോഗം ഈ വിഷയം വീണ്ടും ചര്‍ച്ചയ്ക്കെടുക്കും.
രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്ന് മൂന്നു സീറ്റുകളാണ് ഒഴിവുവന്നത്. സി.പി.എമ്മില്‍ നിന്ന് കെ.എന്‍ ബാലഗോപാല്‍, ടി.എന്‍ സീമ എന്നിവരും കോണ്‍ഗ്രസില്‍ നിന്ന് എ.കെ ആന്റണിയുടേയും രാജ്യസഭാ കാലാവധിയാണ് അവസാനിക്കുന്നത്. നിയമസഭയിലെ ഇപ്പോഴത്തെ അംഗബലം വച്ച് യു.ഡി.എഫിന് രണ്ട് പേരെയും എല്‍.ഡി.എഫിന് ഒരാളെയും ജയിപ്പിക്കാം. ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന എം.എ ബേബിയെ രാജ്യസഭയിലെത്തിക്കാനാണ് സി.പി.എം സീറ്റ് ചോദിക്കുന്നത്.
യു.ഡി.എഫില്‍ ഒരു സീറ്റ് ജെ.ഡി.യുവിനായിരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റില്‍ എ.കെ ആന്റണിയെ ആകും നിര്‍ദേശിക്കുക. മാര്‍ച്ച് 11 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. മാര്‍ച്ച് 21 നാണ് തിരഞ്ഞെടുപ്പ്
Discussion about this post