ചർമ്മ സംരക്ഷണത്തിനായി പ്രിസ്ക്രിപ്ഷനില്ലാതെ തന്നെ നമ്മളിൽ പലരും മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വാങ്ങുന്ന മരുന്നാണ് വിറ്റാമിൻ ഇ. ആൽഫ-ടോക്കോഫെറോൾ എന്നറിയപ്പെടുന്ന ഇത്
കോശങ്ങളുടെ നാശവും കേടുപാടുകളും തടയുന്നതിൽ പ്രധാനപങ്കുവഹിക്കുന്നു. ആവശ്യത്തിന് വിറ്റാമിൻ ഇ കഴിക്കുന്നത് ചർമത്തിൽ പ്രായം കൂടുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങൾ ഇല്ലാതാക്കുന്നു. വിറ്റാമിൻ ഇ ചർമത്തിൽ കാണപ്പെടുന്ന കൊളാജൻ എന്ന പ്രോട്ടീൻ ഉത്പാദനം കൂട്ടി ചർമത്തിലെ ചുളിവുകൾ കുറയ്ക്കുകയും തിളക്കം വർധിപ്പിക്കുകയും ചെയ്യുന്നു.മുടിയുടെ വളർച്ചയ്ക്ക് ഏറെ സഹായിക്കുന്ന ഘടകമാണ് വിറ്റാമിൻ ഇ. ശരീരത്തിലെയും തലയോട്ടിയിലെയും രക്തചംക്രമണം വർധിപ്പിക്കുന്നതിന് വിറ്റാമിൻ ഇ സഹായിക്കുന്നുണ്ട്. ഇത് മുടിയുടെ വളർച്ചയെ സഹായിക്കുന്ന പോഷകങ്ങൾ മുടിയുടെ വേരിനുസമീപം എത്തിക്കുന്നു.
നേരിട്ട് പുരട്ടാതെ മോയ്സ്ചറൈസർ അല്ലെങ്കിൽ വെളിച്ചെണ്ണ,ഒലീവ് ഓയിൽ ചേർത്ത് നേർപ്പിച്ച ശേഷം പുരട്ടുക. ഇല്ലെങ്കിൽ ചർമത്തിൽ അസ്വസ്തകൾ അനുഭവപ്പെടാം
എന്നാൽ ഗുണങ്ങൾ അറിഞ്ഞ് കണ്ണ് മഞ്ഞളിച്ച് വിറ്റാമിൻ ഇ ഗുളിക ഇഷ്ടം പോലെ വാങ്ങിക്കഴിക്കുന്നവരാണെങ്കിൽ സൂക്ഷിച്ചോളൂ. കാൻസറെന്ന മഹാവിപത്ത് നിങ്ങളെയും കാർന്നു തിന്നേക്കാം.വിറ്റാമിൻ ഇ സപ്ലിമെന്റുകളുടെ ഡോസ് കൂടിയാൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഉയർന്ന രക്തസമ്മർദം, ഓക്കാനം, വയറിളക്കം, വയറുവേദന, ക്ഷീണം, തലകറക്കം, കാഴ്ച മങ്ങൽ, തലവേദന എന്നിവയിലേക്ക് നയിക്കാം. പ്രതിദിനം 400 ഐയു വിൽ കൂടുതൽ അളവിൽ സ്ഥിരമായി വിറ്റാമിൻ ഇ ഗുളികൾ കഴിക്കുന്നത് അർബുദത്തിന് വരെ കാരണമായേക്കാം.
Discussion about this post