ഡല്‍ഹി: രാഷ്ട്രപതി ഓഫിസിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് പ്രസ്താവന ഇറക്കിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പുലിവാല് പിടിച്ചു. ഡല്‍ഹി നിയമസഭ പാസാക്കിയ എം.എല്‍.എമാര്‍ക്ക് ഇരട്ടപദവി നല്‍കുന്നതിനെ സാധൂകരിക്കുന്ന ബില്ലിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുമതി നിഷേധിച്ചതാണ് കെജ്രിവാളിനെ ചൊടിപ്പിച്ചത്. രാഷ്ട്രപതി ഫയലുകള്‍ കണ്ടിട്ടുപോലും ഉണ്ടാവില്ലെന്നും സര്‍ക്കാരും ആഭ്യന്തരമന്ത്രാലയവുമാണ് എല്ലാം തീരുമാനിക്കുന്നതെന്നും കെജ്രിവാള് അഭിപ്രായപ്പെട്ടിരുന്നു രാഷ്ട്രുതി ഓഫിസിന്റെ വിശ്വാസ്യത ചോദ്യം ചെയ്തത് ജനാധിപത്യത്തിന്റെ അന്തസത്തയെ തന്നെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്നാണ് ഉയരുന്ന വിമര്‍ശനം.
രാഷ്ട്രപതിയുടെ ഓഫീസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തതിനെതിരെ ബിജെപി ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. എം.എല്‍.എമാരെ അയോഗ്യരാക്കുന്ന പ്രശ്നം രാഷ്ട്രപതിക്കും തിരഞ്ഞെടുപ്പു കമ്മിഷന്റെയും മുന്നിലാണ്. അതിന് ബി.ജെ.പിക്ക് ഒന്നും ചെയ്യാനില്ല. മാത്രമല്ല ഇതില്‍ പരാതിക്കാരന് ഒരു അഭിഭാഷകനാണ്. 2006 നിര്‍മ്മിച്ച നിയമത്തില്‍ ഡല്‍ഹിക്ക് ഒരു പാര്‍ലമെന്ററി സെക്രട്ടറിയാകാമെന്നാണ് പറയുന്നത്. 21 എം.എല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിയാക്കുന്നതിന് മുമ്പ് അതിന്റെ ഭേദഗതി ഉറപ്പുവരുത്തേണ്ടത് കെജ്രിവാളാണ്-ബിജെപി വക്താവ് സാമ്പിത്ത് പത്ര വ്യക്തമാക്കി.
രാഷ്ട്രപതിയുടെ തീരുമാനം ഒരു രാഷ്ട്രിയ പ്രശ്നമാക്കരുതെന്നും തന്റെ ആഗ്രഹങ്ങള്‍ തകര്‍ന്നതിന്റെ നിരാശിയിലായിരുന്നു കെജ്രിവാളെന്നും പത്ര പറഞ്ഞു. ഉയര്‍ന്ന വിശ്വാസ്യതയുള്ള, സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളാണ് രാഷ്ട്രപതിയുടെ ഓഫീസും തിരഞ്ഞെടുപ്പ് കമ്മിഷനും. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ കെജ്രിവാളിന് ചില പ്രത്യേക രാഷ്ട്രീയ അതിമോഹങ്ങളുണ്ടായിരുന്നു. അതുകൊണ്ട് ദൈവത്തിനെ ഓര്‍ത്ത് ഇന്ത്യയുടെ രാഷ്ട്രപതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യരുത്. കാരണം അതുവഴി നിങ്ങള്‍ രാജ്യത്തിന്റെ ജനാധിപത്യത്തെ തന്നെ മോശമായി ചിത്രീകരിക്കുകയാണ്. പത്ര പറഞ്ഞു.
മോദി രാഷ്ട്രിയ പകപോക്കല്‍ നടത്തുകയാണെന്നും ബി.ജെ.പി ക്ക് എ.എ.പിയെ ഭയമാണെന്നും ഡല്‍ഹിയില്‍ അവര്‍ക്കുണ്ടായ തോല്‍വി ഇതുവരെ അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കെജ്രിവാള് അവകാശപ്പെട്ടിരുന്നു. ഇതും ബിജെപി നിഷേധിച്ചു.
Discussion about this post