കേന്ദ്രസര്‍ക്കാരിന്റെ കായിക പദ്ധതിയായ ‘ഖേലോ ഇന്ത്യ’ പ്രതിനിധികളെ പ്രഖ്യാപിച്ചു. മലയാളി താരമായ അഞ്ജു ബോബി ജോര്‍ജ്ജിനെ പദ്ധതിയുടെ എക്സിക്യൂട്ടിവ് അംഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ജു ബോബി ജോര്‍ജ്ജിനെ കൂടാതെ ഗോപി ചന്ദ് പോലുള്ള പ്രമുഖ കായിക താരങ്ങളും സമിതിയിലുണ്ട്.
കായിക രംഗത്തെ വന്‍ കുതിച്ച് ചാട്ടം ലക്ഷ്യമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ്. ഖേലോ ഇന്ത്യ. സമിതിയിലേക്ക് അഞ്ജുവിനെ ക്ഷണിച്ചതായി വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും സ്ഥിരീകരണം വരുന്നത് ഇപ്പോഴാണ്. ഒളിംപിക്സ് സ്വര്‍ണമെന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കുകയാണ് ലക്ഷ്യമെന്ന് അഞ്ജു ബോബി ജോര്‍ജ്ജ് പ്രതികരിച്ചു. ഇന്ത്യന്‍ കായികരംഗത്തിന്റെ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കുന്ന പദ്ധതിയുടെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്നും അഞ്ജു ബോബി ജോര്‍ജ്ജ് പറഞ്ഞു
കേരളത്തിലെ കായിതക താരങ്ങള്‍ക്ക് മികവ് തെളിയിക്കാവുന്ന ഇനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. വലിയൊരു ഉത്തരവാദിത്തമായാണ് ഇതിനെ കാണുന്നതെന്നും അവര്‍ പറഞ്ഞു.
Discussion about this post