വാഷിങ്ടണ്‍: ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ 23 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസില്‍ പ്രവേശിക്കാനുള്ള വിസ അനുവദിക്കരുതെന്ന് യുഎസ് സെനറ്റ് അംഗവും ജുഡീഷ്യറി കമ്മിറ്റി ചെയര്‍മാനുമായ ചക്ക് ഗ്രാസ്ലെ. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുടിയേറ്റ, കുടിയേറ്റ രഹിത വിസകള്‍ നല്കരുതെന്നാവശ്യപ്പെട്ടകൊണ്ട് ഗ്രാസ്ലെ, ഒബാമ ഭരണകൂടത്തിന് കത്ത് നല്കി.
ക്രമിനല്‍ കേസ്സുകളില്‍ വിദേശത്ത് നിന്ന് എത്തുന്നവരുടെ എണ്ണം കൂടി വരികയാണ്.കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ഗുരതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ നിരന്തരം അമേരിക്കന്‍ ജയിലുകളില്‍ നിന്ന് സിക്ഷാ കാലാവളിയ്ക്കു ശേഷം മോചിതരാകുന്നു. എന്നാല്‍ ഇവരെ സ്വന്തം രാജ്യങ്ങള്‍ സ്വീകരിക്കുന്നില്ല. ഇത്തരത്തില്‍ 6100പേര് അമേരിക്കയില്‍ വസിക്കുന്നുണ്ട്. ഇവരെ സ്വീകരിക്കണമെങ്കില്‍ സഹകരണമില്ലാത്ത രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് വിസ നിഷേധിക്കണമെന്ന് അദ്ദേഹം കത്തില്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ സഹകരണമില്ലാത്തവയായി നിലവില്‍ 23 രാജ്യങ്ങളുടെ പേരാണ് യു.എസ് സെനറ്റ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഇന്ത്യയും ഉള്‍പ്പെടും
Discussion about this post