ഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഇന്ന് അവതരിപ്പിക്കും. സാധാരണക്കാര്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതികളാകുമെന്നാണ് അരുണ്‍ ജെയ്റ്റ്ലി നല്കുന്ന സൂചന. ഇതിന്റെ ഭാഗമായി ആദായനികുതി പരിധി ഉയര്‍ത്തിയേക്കും. ഇതുകൂടാതെ ആദായനികുതി ഇളവിന് കൂടുതല്‍ നിക്ഷേപ പദ്ധതികളെ പരിഗണിക്കും. ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്, പെന്ഷന് പദ്ധതികള്‍,ലളിത വ്യവസ്ഥയില്‍ ഭവന, വാഹന വായ്പകള്നിര്മ്മാണമേഖലയിലെ മുരിടിപ്പ് മാറ്റാന്‍ ഊര്‍ജം , റെയില്‍വേ , റോഡുകള്‍ , തുറമുഖങ്ങള്‍ , വിമാനത്താവളങ്ങള്‍ എന്നിവയ്ക്ക് പ്രധാന്യം നല്‍കിയേക്കും.
വ്യവസായ ഇടനാഴികള്‍ , നഗരവത്കരണം , ജലസേചനം , സ്വകാര്യവിദേശ നിക്ഷേപങ്ങള്‍ സ്വീകരിച്ചു കൊണ്ടുള്ള രാജ്യരക്ഷ റെയില്‍വേ വികസനം എന്നിവയും ബജറ്റിലുണ്ടായേക്കും. രാജ്യത്തെ സമ്പാദ്യനിരക്ക് കൂട്ടാന്‍ ആദായ നികുതി പരിധി നിലവിലെ രണ്ടര ലക്ഷത്തില്‍ നിന്ന് 5 ലക്ഷമാക്കി ഉയര്‍ത്തിയേക്കും. തെരഞ്ഞെടുത്ത ചില ഉത്പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ കൂട്ടിയേക്കും. എല്ലാ പുകയില ഉല്പന്നങ്ങളുടെയും മേല്‍ അധിക നികുതി ചുമത്തിയേക്കും. യൂറിയയ്ക്ക് നല്കുന്ന സബ്സിഡി നിലനിര്‍ത്തും. പ്രധാനമന്ത്രിയുടെ ‘ സ്കില്‍ ഇന്ത്യ ‘ പദ്ധതി യുടെ ഭാഗമായി കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുന്നതിന് ബജറ്റില്‍ തീരുമാനമുണ്ടായേക്കും. പൊട്രോളിയം ഉല്പന്നങ്ങളുടെ എക്സൈസ് തീരുവ രണ്ടുതവണയായി സര്‍ക്കാര്‍ കൂട്ടിയതുകൊണ്ട് ഇനി വീണ്ടും കൂട്ടാനുള്ള സാധ്യതയില്ല. മറ്റു രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റാനൊരുങ്ങുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സ്വന്തം രാജ്യത്ത് നിക്ഷേപം നടത്തുന്നതിനു സഹായകമാകുന്ന തീരുമാനങ്ങളുണ്ടാകുമെന്നും വിലയിരുത്തലുണ്ട്.
Discussion about this post