കോട്ടയം: ഇടഞ്ഞുനില്‍ക്കുന്ന കെ.എം. മാണിയെ അനുനയിപ്പിക്കാന്‍ കഴിയാതെ യുഡിഎഫ് നേതൃത്വം. ശനിയാച്ച പാലായിലെത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. തന്നെ യുഡിഎഫില്‍ നിന്ന് പുറത്താക്കാന്‍ നീക്കം നടത്തി എന്ന് മാണി ആരോപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടുത്തദിവസം കോട്ടയത്തത്തെി അനുനയ ചര്‍ച്ച നടത്തിയേക്കുമെന്നാണ് വിവരം. ശനിയാഴ്ച ഉമ്മന്‍ ചാണ്ടിക്കൊപ്പം പാലായിലെ വസതിയിലത്തെി മാണിയെ കാണാന്‍ രമേശ് ചെന്നിത്തല തീരുമാനിച്ചിരുന്നെങ്കിലും പനി ബാധിച്ചതിനാല്‍ യാത്ര ഒഴിവാക്കുകയായിരുന്നു.മാണിയുമായി കൂടിക്കാഴ്ച നടത്താന്‍ രമേശിനുമേല്‍ ഘടകകക്ഷികളുടെയും മുതിര്‍ന്ന നേതാക്കളുടെയും സമ്മര്‍ദം ശക്തമാണ്. അടുത്ത ദിവസം കുഞ്ഞാലിക്കുട്ടിയും മാണിയെ കാണും.
കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിടുന്ന ഒരു സാഹചര്യവും സൃഷ്ടിക്കപ്പെടരുതെന്ന നിലപാട് ഘടകകക്ഷി നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി പങ്കുവച്ചിട്ടുണ്ട്. കോണ്‍ഗ്രസുമായുള്ള പ്രശ്നങ്ങള്‍ പെട്ടെന്ന് ചര്‍ച്ചചെയ്ത് തീര്‍ക്കാനാവില്ലെന്നാണ് മാണിയുടെ ഉറച്ച് നിലപാട്. പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയെടുത്ത തീരുമാനങ്ങള്‍ കോണ്‍ഗ്രസ് ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴക്കേസിലടക്കം കോണ്‍ഗ്രസ് നേതാക്കളില്‍നിന്നുണ്ടായ വേദനാജനകമായ വിഷയങ്ങള്‍ പരിഹരിക്കാന്‍ നടപടി വേണം. കേരള കോണ്‍ഗ്രസിനെ അംഗീകരിക്കാനുള്ള മനസ്സും വേണം. നിലവില്‍ കോണ്‍ഗ്രസിലെ പലര്‍ക്കും ഈ സമീപനം ഇല്ല. യു.ഡി.എഫില്‍ ചര്‍ച്ചചെയ്യാതെ രമേശിനെ നിയമസഭാ കക്ഷിനേതാവാക്കിയതിലുള്ള അമര്‍ഷം അറിയിച്ച മാണി ബാര്‍ കോഴക്കേസിലെ ഗൂഢാലോചനയേക്കാള്‍ തന്നെ വിഷമിപ്പിച്ചത് ബാറുടമ ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയും രമേശും പങ്കെടുത്തതാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കും എം.എല്‍.എമാര്‍ക്കും ശക്തമായ അമര്‍ഷമുണ്ടെന്നും മാണി ചൂണ്ടിക്കാട്ടി.
ആഗസ്റ്റ് ആറിനും ഏഴിനും ചരല്‍ക്കുന്നില്‍ നടക്കുന്ന പാര്‍ട്ടി ക്യാമ്പില്‍ നിര്‍ണായക തീരുമാനം എടുക്കുമെന്നാണ് മാണിയുടെ മുന്നറിയിപ്പ്.
Discussion about this post