തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്ക് സ്വര്‍ണ്ണനാണയം സമ്മാനം പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാനത്തെ ഒരു പ്രശസ്ത കോളേജിലെ അലുമ്നി അസോസിയേഷന് രംഗത്ത്. തെരുവു നായ ആക്രമണത്തില്‍ നാലോളം പേര്‍ക്കു ജീവന് നഷ്ടമാവുകയും, എഴുനൂറോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് തെരുവുനായ നിര്‍മ്മാര്‍ജ്ജനത്തിന് സമ്മാനവാഗ്ദാനം പ്രഖ്യാപിച്ചിരിക്കുന്നത്.
പാലാ സെന്റ് തോമസ് കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയാണ് പട്ടിപിടുത്തക്കാര്‍ക്ക് സമ്മാനവാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ തെരുവു നായ്ക്കളെ കൊന്നൊടുക്കുന്ന പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലവന്മാര്ക്കാണ് സ്വര്‍ണ്ണനാണയം വാഗ്ദാനം ചെയ്തിരിക്കുന്നത്.
‘ഏറ്റവുമധികം തെരുവുനായ്ക്കളെ കൊന്നൊടുക്കുന്ന പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പാലിറ്റി ചെയര്മാന് ഇവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതിനായാണ് ഞങ്ങള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഞങ്ങളുടെ ലക്ഷ്യം അക്രമാസക്തരായ തെരുവുപട്ടികളില്‍ നിന്നും സാധാരണ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുകയെന്നതാണ്’ അസോസിയേഷന് ജനറല്‍ സെക്രട്ടറി ജയിംസ് പാംബയ്ക്കല് മാദ്ധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ കാട്ടുന്ന ഉദാസീനത ചൂണ്ടിക്കാണിച്ച ജയിംസ്, പൊതുജനപങ്കാളിത്തത്തോടെ ഈ വിഷയത്തിനു പരിഹാരം കാണാനുളള ശ്രമത്തിലാണു തങ്ങളെന്നും കൂട്ടിച്ചേര്‍ത്തു.
Discussion about this post