ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനും കൂടി ശശികല ഉത്തരം പറയണമെന്ന് നടി ഗൗതമി. ട്വിറ്ററിലൂടെയാണ് ഗൗതമി പ്രതികരണം നടത്തിയത്.
അഴിമതിക്കേസില്‍ ശശികല കുറ്റക്കാരിയാണെന്ന് തെളിഞ്ഞു. അമ്മയുടെ മരണത്തിനു കൂടി ശശികല ഉത്തരം പറയണം. രണ്ടു കേസിനും ഒരേ ശിക്ഷ നല്കിയാല് പോര എന്നും ഗൗതമി ട്വിറ്ററില്‍ പറയുന്നു.
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഗൗതമി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
#sasikala has been convicted for corruption. She has to answer for #Amma death also Both cases don't carry equal sentencing #JusticeForAmma
— Gautami Tadimalla (@gautamitads) February 14, 2017
Discussion about this post