തിരുവനന്തപുരം: താരസംഘടനയായ അമ്മയ്‌ക്കെതിരെ രംഗത്തുവന്ന് നടി ദിവ്യ ഗോപിനാഥ്. അലന്‍സിയര്‍ക്കെതിരായ പരാതിയില്‍ അമ്മ ഇതുവരെ നടപടിയെടുത്തില്ലെന്നാണ് ദിവ്യ ഗോപിനാഥിന്റെ പരാതി. ആഭാസം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് അലന്‍സിയര്‍ മോശമായി പെരുമാറിയത്. തുടര്‍ന്ന് 2018 ല്‍ പരാതി നല്‍കി.
ഇക്കാര്യം ഇടവേള ബാബുവിന്റെ ശ്രദ്ധയിലും പെടുത്തിയിരുന്നു. എന്നാല്‍ പരാതിയ്ക്ക് മറുപടിയായി അലന്‍സിയര്‍ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു മറുപടി ലഭിച്ചത്. പരാതി നല്‍കിയിട്ട് അമ്മ ഇതുവരെ ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ലെന്നും ദിവ്യ വെളിപ്പെടുത്തി.
തൊഴിലിടത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ അമ്മ തയ്യാറാകണം. ഇതിന് ശേഷം തനിക്ക് സിനിമയിലെ അവസരങ്ങള്‍ കുറഞ്ഞുപോയി, പക്ഷേ അലന്‍സിയര്‍ക്ക് പ്രത്യേകിച്ച് നഷ്ടങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും ദിവ്യ ഗോപിനാഥ് ചൂണ്ടിക്കാട്ടി.
അന്ന് അമ്മ ഈ സംഭവത്തില്‍ നടത്തിയ വിട്ടുവീഴ്ചയാണ് സംസ്ഥാന അവാര്‍ഡ് വേദിയില്‍ വെച്ച് പോലും സ്ത്രീവിരുദ്ധമായി സംസാരിക്കാന്‍ അലന്‍സിയര്‍ക്ക് ധൈര്യം നല്‍കിയതെന്നും അന്ന് നടപടിയെടുത്തിരുന്നെങ്കില്‍ ഇതുണ്ടാകുമായിരുന്നില്ലെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.












Discussion about this post